Tuesday December 06, 2016
Latest Updates

ബ്രേയില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷം നവംബര്‍ 6 ന് ഞായറാഴ്ച

ബ്രേയില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷം നവംബര്‍ 6 ന് ഞായറാഴ്ച

ഡബ്ലിന്‍:ബ്രേ സീറോ മലബാര്‍ കൂട്ടായ്മയില്‍ വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പ്രഥമ തിരുന്നാള്‍ നവംബര്‍ 6 ഞായറാഴ്ച്ച ഹോളി റെഡീമര്‍ ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.നവംബര്‍ 6 ഞായറാഴ്ച്ച വൈകുന്നേരം 2 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയോടെ തിരുന്നാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും.റവ. ഫാ . ജോസ് ഭരണിക്കുളങ്ങര മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ റവ.ഫാ.ക്രൈസ്റ്റാനന്ദ് IC ( ദാസച്ചന്‍)തിരുനാള്‍ സന്ദേശം നല്‍കും.
ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുന്നാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.
തിരുന്നാളാഘോഷങ്ങള്‍ അത്യയധികം ഭംഗിയാക്കുവാന്‍ തിരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍ സണ്ണി മാത്യു ട്രസ്റ്റിമാരായ വിന്‍സെന്റ്,ജയന്‍ ആലഞ്ചേരി തിരുന്നാള്‍ കമ്മറ്റി ആംഗങ്ങളായ തോംസണ്‍ തോമസ്,സേവി പാലത്തിങ്കല്‍,പ്രിന്‍സ് ജോസ് എന്നിവരുടെ നേത്രുത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് വിശുദ്ധന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ലയിന്മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത : കിസ്സാന്‍തോമസ് P R Ochav

Scroll To Top