Thursday December 08, 2016
Latest Updates

ബ്രേ എയര്‍ ഷോ കാഴ്ച്ചകള്‍ (ഫോട്ടോ-സുനില്‍ ഫ്രാന്‍സീസ് )

ബ്രേ എയര്‍ ഷോ കാഴ്ച്ചകള്‍ (ഫോട്ടോ-സുനില്‍ ഫ്രാന്‍സീസ് )

ബ്രേ:ബ്രേ സമ്മര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തപ്പെട്ട എയര്‍ ഷോ’യില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍. അയര്‍ലണ്ടിലെ ഏറ്റവും വലിയ വ്യോമാഭ്യാസപ്രകടനമായ ‘ബ്രേ എയര്‍ ഷോ ‘ നയനമാനോഹരമായ കാഴ്ച്ചകളോടെ സമാപിച്ചു.90,000 പേരാണ് എയര്‍ ഷോ കാണാനായി ബ്രേ ബീച്ചില്‍ തടിച്ചു കൂടിയത്.

മഴ മാറിനിന്ന തെളിഞ്ഞ സായാഹ്നത്തില്‍ തടിച്ചു കൂടിയ പുരുഷാരത്തിന് നിരാശരാകേണ്ടി വന്നില്ല.വിന്റേജ് മോഡല്‍ മുതല്‍ മുപ്പതിലധികം എയര്‍ക്രാഫ്റ്റുകള്‍ ആകാശത്തില്‍ വര്‍ണ്ണവും ശബ്ദവും നിറച്ച് മാന്ത്രിക വിദ്യകാട്ടി.

ബ്രേയിലേയ്ക്കുള്ള ഡാര്‍ട്ട് അടക്കമുള്ള പൊതുഗതാഗത വാഹനങ്ങള്‍ തിങ്ങിനിറഞ്ഞാണ് എത്തിയത്.പ്രതീക്ഷിച്ചതില്‍ അധികം ജനങ്ങളാണ് എയര്‍ ഷോയ്ക്ക് എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു 

ഫോട്ടോ-സുനില്‍ ഫ്രാന്‍സീസ്

DSC_8960 DSC_8591DSC_8810DSC_8810DSC_8919DSC_8829DSC_8276DSC_8602DSC_8687

Scroll To Top