Sunday January 22, 2017
Latest Updates

ബ്രേ എയര്‍ ഷോ ഞായറാഴ്ച,സ്വിസ്സ് എയര്‍ ഫോഴ്‌സ് പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും 

ബ്രേ എയര്‍ ഷോ ഞായറാഴ്ച,സ്വിസ്സ് എയര്‍ ഫോഴ്‌സ് പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും 

ബ്രേ: അയര്‍ലണ്ടിലെ ഏറ്റവും വലിയ വ്യോമാഭ്യാസപ്രകടനമായ ‘ബ്രേ എയര്‍ ഷോ ‘ ജൂലൈ 19 ന് ( ഞായര്‍) നടത്തപ്പെടും.കൌണ്ടി വിക്ക്‌ളോയിലെ ബ്രേ ബീച്ചില്‍ ഞായറാഴ്ച്ച 3 മണി മുതലാണ് കണ്ണഞ്ചിപ്പിയ്ക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങള്‍ ആരംഭിക്കുക.ആറു മണിയോടെ പ്രധാന പരിപാടികള്‍ അവസാനിക്കും 

ആകാശമാകെ ഇളക്കിമറിക്കുന്ന വൈമാനിക സംഘത്തില്‍ അയര്‍ലണ്ടിന് പുറമെനിന്നുള്ള കൂറ്റന്‍ വിമാനങ്ങളും പങ്കെടുക്കും.വര്‍ണ്ണവും ശബ്ദവും ചേര്‍ന്നൊരുക്കുന്ന മായിക കാഴ്ച്ചകളാല്‍ പോര്‍വിമാനങ്ങള്‍ ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കും.സ്വിസ്സ് എയര്‍ ഫോഴ്സ്സാണ് ഇത്തവണത്തെ ബ്രേ എയര്‍ ഷോയുടെ മുഖ്യ ക്ഷണിതാക്കള്‍.നിരവധി അഭ്യാസ പ്രകടനങ്ങളുമായി സ്വിസ്സ് എയര്‍ ഫോഴ്‌സ് മേളയെ വര്‍ണ്ണാഭമാക്കും ഐറിഷ് ഡിഫന്‍സ് ഫോഴ്‌സിന്റെ പാരച്യൂട്ട് ടീം അതിസാഹസികമായ ഇനങ്ങളുമായി രംഗത്തുണ്ടാകും.

കഴിഞ്ഞ വര്‍ഷം 85,000 പേരാണ് എയര്‍ഷോ കാണാനെത്തിയത്.ഇത്തവണയും കാലാവസ്ഥ അനുകൂലമായാല്‍ അതിലേറെപ്പേര്‍ എയര്‍ ഷോയ്ക്ക് എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Scroll To Top