Saturday December 03, 2016
Latest Updates

ഇരുപതു രൂപാ കൈമടക്കുണ്ടോ?പത്താന്‍കോട്ടേയ്ക്ക് സ്വാഗതം! 

ഇരുപതു രൂപാ കൈമടക്കുണ്ടോ?പത്താന്‍കോട്ടേയ്ക്ക് സ്വാഗതം! 

ന്യൂഡല്‍ഹി: സുരക്ഷാ ജീവനക്കാര്‍ക്ക് 20 രൂപ കൈമടക്കു കൊടുത്താല്‍ അതീവസുരക്ഷയുള്ള പത്താംകോട് വ്യോമതവളത്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുമെന്ന് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

താവളത്തിലെ സുരക്ഷ കുറഞ്ഞ ഗേറ്റുകള്‍ വഴി കാലിമേയ്ക്കുന്നതിനും കച്ചവടത്തിനും താവളത്തില്‍ പ്രവേശിക്കാന്‍ ആളൊന്നിന് 20 രൂപയാണ് വ്യോമസേനാ ഗാര്‍ഡുകള്‍ ഈടാക്കിയിരുന്നത്.ഈ റിപ്പോര്‍ട്ട് വ്യോമസേനാ അധികൃതര്‍ നിഷേധിച്ചുവെങ്കിലും സംഗതി ശരിയാണെന്നാണ് ലഭിക്കുന്ന സൂചന.

താവളത്തിനകത്തെ വിശാലമായ പറമ്പില്‍ നിരവധി ഗ്രാമീണരാണ് ആടുകളെ മേയ്ക്കാന്‍ എത്തിയിരുന്നത്. ഭീകരാക്രമണത്തിനു ശേഷം സുരക്ഷ കര്‍ശനമാക്കിയതിനാണ് ഇവരുടെ വരവ് നിന്നിട്ടുണ്ട്.

താവളത്തിനകത്തെ കാന്റീനുകളില്‍ സാധനങ്ങള്‍ വാങ്ങാനായി ഗ്രാമീണര്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഞെട്ടിക്കുന്നതാണ് ഈ വിവരങ്ങള്‍. ഇന്ത്യന്‍ വ്യോമസേനയുടെ സുപ്രധാന താവളത്തിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റിടങ്ങളിലെ സുരക്ഷ എന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.

വ്യോമസേന താവളങ്ങളില്‍ വിരമിച്ച ഉദ്യോഗസ്ഥരെ കാവല്‍ ഡ്യൂട്ടിക്കു നിയമിക്കുക പതിവുണ്ട്. ഇവരാണ് കൈമടക്കുവാങ്ങി ആരെയും കടത്തിവിടുന്നതെന്നു സംശയം ബലപ്പെട്ടിട്ടുണ്ട്.

Scroll To Top