Tuesday December 06, 2016
Latest Updates

‘ബ്രെയിനോ ബ്രെയിന്‍ വിസ് കിഡ് മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു,സ്‌പെല്‍ ബീ കോമ്പറ്റിഷന്‍ 17 മുതല്‍

‘ബ്രെയിനോ ബ്രെയിന്‍ വിസ് കിഡ്  മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു,സ്‌പെല്‍ ബീ കോമ്പറ്റിഷന്‍ 17 മുതല്‍

ഡബ്ലിന്‍:അഞ്ചു വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുടെ വ്യക്തിത്വ വികസനവും, ബുദ്ധിപരമായ വികസനവും ലക്ഷ്യമാക്കി അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘ബ്രെയിനോ ബ്രെയിനിന്റെ വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിസ് കിഡ് മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു.

പമേഴ്സ് ടൌണ്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെട്ട ബ്രെയിനോ ബ്രെയിന്‍ വിസ് കിഡ് കോമ്പറ്റിഷനില്‍ അയര്‍ലണ്ടിലെ 17 കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന സെന്ററുകളില്‍ നിന്നുള്ള ഇരുനൂറോളം കുരുന്നുപ്രതിഭകള്‍ പങ്കെടുത്തു.

ഇന്ത്യന്‍ സിലബസിനെ വെല്ലുന്ന ഐറിഷ് സ്‌കൂള്‍ സിലബസുകളെ അടിസ്ഥാനമാക്കി നടത്തിയ മത്സരങ്ങളില്‍ കുട്ടികള്‍ കാഴ്ച്ചവെച്ചത് അഭിമാനകരമായ പ്രകടനമായിരുന്നുവെന്ന് മത്സരത്തെ വിലയിരുത്തി സംഘാടകര്‍ വെളിപ്പെടുത്തി.അമ്പത് ചോദ്യങ്ങളുടെ മത്സരത്തില്‍ നാല്പത് മിനുട്ട് സമയം കൊണ്ട് 42 ചോദ്യങ്ങള്‍ക്കു വരെ ശരിയുത്തരം എഴുതി  മിന്നും പ്രകടനം കാഴ്ചവെച്ചവരും ശ്രദ്ധേയരായി.

വിജയികള്‍

aq1 aq3 aq5 aq7 aqi9ഇത്തരത്തിലുള്ള മത്സരങ്ങള്‍ അയര്‍ലണ്ടില്‍ തന്നെ ഇതാദ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് ബ്രെയ്നോ ബ്രെയിന്‍ അയര്‍ലണ്ട് ഓര്‍ഗനൈസര്‍ ജിന്‍സി ജെറി പറഞ്ഞു.കുട്ടികളുടെ പ്രതിഭാശേഷിയും,പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വേഗതയും വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനം അടുത്ത വര്‍ഷങ്ങളിലും ബ്രൈനോ ബ്രെയിന്‍ തുടരുമെന്ന് നാഷണല്‍ ഓര്‍ഗനൈസര്‍ അറിയിച്ചു.

കുട്ടികളിലെ ഭാഷാ അഭിരുചി വര്‍ദ്ധിപ്പിക്കുന്ന linguistic intelligence പരിപാടികളും ബ്രെയ്നോ ബ്രെയിന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നവംബര്‍ 17 മുതല്‍ 23 വരെ സ്‌പെല്‍ ബീ കോമ്പറ്റിഷനും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2003 മുതല്‍ അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ബ്രെയിനോ ബ്രെയിനിന്റെ അയര്‍ലണ്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി നൂറുകണക്കിന് കുട്ടികളാണ് ഇപ്പോള്‍ പരിശീലനത്തില്‍ പങ്കെടുത്തു വരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:0876743044

https://www.facebook.com/brainobrainIreland/photos/?tab=album&album_id=1817557758465104&__mref=message_bubble

Scroll To Top