Saturday February 17, 2018
Latest Updates

‘ബ്രെയിനോ ബ്രെയിന്‍ ഫെസ്റ്റ് ഇന്ന് ഫിബ്ബിള്‍സ് ടൌണില്‍,’മികവിന്റെ’ പ്രദര്‍ശനത്തിന് ഡബ്ലിന്‍ ഒരുങ്ങി

‘ബ്രെയിനോ ബ്രെയിന്‍ ഫെസ്റ്റ് ഇന്ന് ഫിബ്ബിള്‍സ് ടൌണില്‍,’മികവിന്റെ’ പ്രദര്‍ശനത്തിന് ഡബ്ലിന്‍ ഒരുങ്ങി

ഡബ്ലിന്‍:അഞ്ചു വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുടെ വ്യക്തിത്വ വികസനവും, ബുദ്ധിപരമായ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ‘ബ്രെയിനോ ബ്രെയിന്‍ ഫെസ്റ്റ് 2016 ഇന്ന് (ഏപ്രില്‍16,ശനി) നടത്തപ്പെടും. അയര്‍ലണ്ടില്‍ ഇതാദ്യമായാണ് ദേശീയതലത്തിലുള്ള അബ്ബാക്കസ് കോമ്പറ്റീഷന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞ് ഞ്ഞ് 2 മണിക്ക് ബ്ലാഞ്ചസ് ടൌണ്‍ ഫിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന ബ്രെയിനോ ബ്രെയിന്‍ ഫെസ്റ്റില്‍ അയര്‍ലണ്ടിലെ വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന സെന്ററുകളില്‍ നിന്നുള്ള കുരുന്നുപ്രതിഭകള്‍ പങ്കെടുക്കും.

ലൈവ് ഡെമോയും,മത്സരങ്ങളും ഇതോട് അനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.വിപുലമായ ഒരുക്കങ്ങളാണ് ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.’ബ്രെയിനോ ബ്രെയിനിന്റെ ആഗോള തലത്തിലുള്ള സാരഥികളും ഇന്ന് ഡബ്ലിന്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.

ഫിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന ബ്രെയിനോ ബ്രെയിന്‍ ഫെസ്റ്റിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.പ്രവേശനം സൗജന്യമായിരിക്കും.ഇതോടനുബന്ധിച്ച് ഒരു മാജിക്ക് ഷോയും ഉണ്ടായിരിക്കും.

2003 മുതല്‍ അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ബ്രെയിനോ ബ്രെയിനിന്റെ അയര്‍ലണ്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി നൂറുകണക്കിന് കുട്ടികളാണ് ഇപ്പോള്‍ പരിശീലനത്തില്‍ പങ്കെടുത്തു വരുന്നത്.

ബ്രെയിനോ ബ്രെയിന്‍ പഠന പദ്ധതികളെ കുറിച്ചു കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സൌകര്യവും’ ഫെസ്റ്റില്‍’ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:0876743044

Scroll To Top