Saturday December 03, 2016
Latest Updates

മികവിന്റെ തേരൊരുക്കിയ ബ്രെയിനോ ബ്രെയിന്‍ ഫെസ്റ്റിന് വര്‍ണ്ണാഭമായ സമാപനം:49 ചാമ്പ്യന്‍മാരെ പ്രഖ്യാപിച്ചു

മികവിന്റെ തേരൊരുക്കിയ ബ്രെയിനോ ബ്രെയിന്‍ ഫെസ്റ്റിന് വര്‍ണ്ണാഭമായ സമാപനം:49 ചാമ്പ്യന്‍മാരെ പ്രഖ്യാപിച്ചു

ഡബ്ലിന്‍:ബ്രെയിനോ ബ്രെയിന്‍ അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ ദേശീയ അബാക്കസ് മത്സരം പങ്കെടുത്തവരുടെ എണ്ണം കൊണ്ടും,പഠനമികവു കൊണ്ടും ശ്രദ്ധേയമായി. വിവിധ വിഭാഗങ്ങളിലായി 49 കുട്ടികള്‍ ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ ചാമ്പ്യന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.

കുട്ടികളുടെ വ്യക്തിത്വ വികസനവും, ബുദ്ധിപരമായ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലാഞ്ചസ് ടൌണ്‍ ഫിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ‘ബ്രെയിനോ ബ്രെയിന്‍ ഫെസ്റ്റില്‍ പങ്കെടുക്കാനായി അയര്‍ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി എത്തിയ കുട്ടികള്‍ ഒന്നിനൊന്ന് മികച്ച വൈഭവമാണ് പ്രകടമാക്കിയത്.bbt5 bbt9 bbt2 bbt1 bbt8

മത്സരങ്ങളിലും , ലൈവ് ഡെമോയിലും പങ്കെടുക്കാന്‍ പച്ചനിറമുള്ള യൂണിഫോമില്‍ ഉത്സാഹപൂര്‍വ്വം എത്തിയ നൂറുകണക്കിന് കുട്ടികള്‍ സമ്മേളന വേദിയില്‍ ഉത്സവച്ഛായ പകര്‍ന്നു.

ബ്രെയിനോ ബ്രെയിന്‍ ഫെസ്റ്റ് ചാമ്പ്യന്‍മാരുടെ പേര് വിവരംbb noel p bb niksha2 bb lastbbr2

Scroll To Top