Sunday December 11, 2016
Latest Updates

ബ്രെയിനോ ബ്രെയിന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു:ബ്രേ സെന്റര്‍ ഇന്ന് തുടങ്ങും 

ബ്രെയിനോ ബ്രെയിന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു:ബ്രേ സെന്റര്‍ ഇന്ന്   തുടങ്ങും 

ബ്രേ:അഞ്ചു വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുടെ വ്യക്തിത്വ വികസനവും, ബുദ്ധിപരമായ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമായ ബ്രെയിനോ ബ്രെയിനിന്റെ പുതിയ ബാച്ച് ഇന്ന്  (നവംബര്‍ 29,ഞായര്‍)കൗണ്ടി വിക്‌ളോയിലെ ബ്രേയില്‍ ആരംഭിക്കും.

ഹെര്‍ബര്‍ട്ട് റോഡിലുള്ള ഹോളി റിഡീമര്‍ പാരിഷ് ഹാളില്‍ ഉച്ചകഴിഞ്ഞ് 2 മണിയ്ക്കാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്.പഠിതാക്കളായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും ബ്രെയിനോ ബ്രെയിനിനെ കുറിച്ച് അറിയാന്‍ താത്പര്യമുള്ളവര്‍ക്കും ഇന്നത്തെ ലോഞ്ചിംഗ് യോഗത്തില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി 089440 4495 എന്ന ഫോണ്‍ നമ്പരില്‍ എമി ജോസിനെ ബന്ധപ്പെടുക.

ബാല്‍ബ്രീഗാന്‍,ബൂമോണ്ട്,ബ്ലാഞ്ചാസ്‌ടൌണ്‍,കാബ്ര,ഡണ്‍ലീര്‍,ക്രംലിന്‍,ഫിംഗ്ലസ്,കില്‍കോക്ക്,ലൂക്കന്‍,സ്റ്റില്‍ഓര്‍ഗന്‍,സ്വോര്‍ഡ്‌സ്,താല എന്നിവിടങ്ങളിലായി നൂറു കണക്കിന് കുട്ടികള്‍ ഇപ്പോള്‍ ബ്രെയിനോ ബ്രെയിനിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.സ്റ്റില്‍ഓര്‍ഗന്‍ കേന്ദ്രത്തില്‍ അടുത്ത ആഴ്ച്ച രണ്ടാമത്തെ ബാച്ച് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കോര്‍ക്ക്,ആര്‍ക്ലോ എന്നിവിടങ്ങളില്‍ അടുത്ത മാസങ്ങളിലായി പുതിയ ബാച്ചുകള്‍ ആരംഭിക്കും.അയര്‍ലണ്ടിന്റെ മറ്റു സ്ഥലങ്ങളിലും ബ്രെയിനോ ബ്രെയിനിന്റെ പഠന പദ്ധതി ആരംഭിക്കുവാന്‍ പദ്ധതിയുണ്ടെന്ന് ബ്രെയിനോ ബ്രെയിന്‍ അയര്‍ലണ്ടിന്റെ ഭാരവാഹികള്‍ അറിയിച്ചു.എല്ലാ സ്ഥലങ്ങളിലും ഉത്സാഹത്തോടെയാണ് കുട്ടികള്‍ പഠന കേന്ദ്രങ്ങളില്‍ എത്തുന്നത് എന്നത് തന്നെ പദ്ധതിയുടെ വിജയമായി കാണാമെന്ന് അവര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജിന്‍സി ജെറി(087 6743044
RELATED NEWS 
അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയം ഉറപ്പുവരുത്താന്‍ വഴിയൊരുക്കി ബ്രെയിന്‍ ഓ ബ്രെയിന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് http://irishmalayali.com/the-story-of-brainobrain/

Scroll To Top