Tuesday December 06, 2016
Latest Updates

ബോക്സിങ്ങില്‍ ഇന്ത്യന്‍ താരം മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍

ബോക്സിങ്ങില്‍ ഇന്ത്യന്‍ താരം മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍

റിയോ ഡി ജനെയ്റോ: ബോക്സിങ്ങില്‍ ഇന്ത്യന്‍ താരം മനോജ് കുമാര്‍ പുരുഷ വിഭാഗം 64 കിലോഗ്രാം ലെയ്റ്റ് വെല്‍റ്റര്‍വെയ്റ്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അട്ടിമറി വിജയത്തോടെയാണ് മനോജ് കുമാര്‍ പ്രീ ക്വാട്ടറില്‍ കടന്നത്. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് പെട്രോസ്‌കാസ് എവല്‍ദോവിനെയാണ് മനോജ് കുമാര്‍ പരാജയപ്പെടുത്തിയത്.

മൂന്നു റൗണ്ടിലും ശക്തമായ മത്സരമായിരുന്നു. ആദ്യ രണ്ടു റൗണ്ടിലും ആധിപത്യം സ്ഥാപിച്ച് മനോജ് കുമാര്‍ വിജയം കൈപ്പിടിയിലൊതുക്കി.

പ്രീ ക്വാര്‍ട്ടറില്‍ മനോജ് കുമാറിന്റെ എതിരാളി ഉസ്ബെക്കിസ്ഥാന്‍ താരം ഫാസിലുദ്ദീന്‍ ഗയ്ബന്‍സറോവാണ്. ഞായറാഴ്ചയാണ് മത്സരം .

Scroll To Top