Friday December 09, 2016
Latest Updates

ബൂമോണ്ട് സീറോമലബാര്‍ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27 ന് 

ബൂമോണ്ട് സീറോമലബാര്‍ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27 ന് 

ഡബ്ലിന്‍:ബൂമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷo ഡിസംബര്‍ 27 ഞായറാഴ്ച ബൂമോണ്ട് ചര്‍ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ കൊണ്ടാടുന്നു.
ഉച്ചക്ക് 3:30 മണിക്കു ആഘോഷമായ ദിവ്യബലിയോടെ ക്രിസ്മസ് ആഘോഷ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ക്രിസ്മസ് ആഘോഷ കര്‍മങ്ങള്‍ക്ക് ഫാ,ആന്റണി ചീരംവേലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.വൈകിട്ട്  5:00 മണിക്കു  St. Fiachra’s School ഹാളില്‍ ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മ ഒരുക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

സാന്താ ക്ലോസിന്റെ സന്ദര്‍ശനം , കൂട്ടായ്മാംഗങ്ങള്‍ അവതരിപ്പിക്കുന്ന ക്രിസ്മസ് കാരോള്‍ ഗാനങ്ങള്‍, തുടങ്ങിയവ ആഘോഷങ്ങളില്‍ മുഖ്യ ആകര്‍ഷകങ്ങളാവും. കൂടാതെ വിവിധ ഗായക സംഘം അവതരിപ്പിക്കുന്ന പാട്ടുകളും സ്‌കിറ്റുകളും ഉണ്ടായിരിക്കുന്നതാണ് .കേക്ക് ബേക്കിംഗ് മത്സരവും ഒരുക്കിയിട്ടുണ്ട് .സ്‌നേഹ വിരുന്നോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും

അന്നേദിവസം 1:30ന് വേദപാഠം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.Christmasposter2015

Scroll To Top