Sunday December 04, 2016
Latest Updates

ഇന്ത്യയെ പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ഇന്ത്യയെ പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ബാര്‍മേറെ(രാജസ്ഥാന്‍): ഇന്ത്യയെ ഇങ്ങോട്ട് ആക്രമിച്ചാല്‍ തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍ ഇന്ത്യ ആരെയും അങ്ങോട്ട് കയറി ആക്രമിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.ലോകത്തെ ഒരു കുടുംബമായി കാണുന്ന ”വസുദേവ കുടുംബകം” എന്നതാണ് നമ്മുടെ പാമ്പര്യം. നമ്മള്‍ മറ്റുള്ളവരുടെ ഭൂമി ആഗ്രഹിക്കുന്നില്ല. നമ്മള്‍ ഒരിക്കലും ആദ്യവെടി പൊട്ടിക്കില്ല. എന്നാല്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ല -ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ആഭ്യന്തരമന്ത്രി, ഇങ്ങോട്ട് ആക്രമണമുണ്ടായാല്‍ തിരിച്ചടിക്ക് ദാക്ഷിണ്യമുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. രാജസ്ഥാനിലാണ് ആഭ്യന്തരമന്ത്രി ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്നത്.

അതിര്‍ത്തി രക്ഷാ സേനയുടെ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് സന്ദര്‍ശിച്ച മന്ത്രി അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് സൈനികര്‍ക്ക് ഉറപ്പുനല്‍കി. അതിര്‍ത്തിയില്‍ ഉടനീളം ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും അതിര്‍ത്തി വേലിക്ക് സമാന്തരമായി റോഡ് നിര്‍മിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കടുത്ത സാഹചര്യങ്ങളില്‍ കാര്യക്ഷമമായി അതിര്‍ത്തി കാക്കുന്ന സൈനികരെ മന്ത്രി അഭിനന്ദിച്ചു. കേടുപാടുകള്‍ പറ്റിയ അതിര്‍ത്തി വേലികള്‍ ഉടന്‍ തന്നെ പൂര്‍വസ്ഥിതിയിലാക്കുമെന്നും കൃത്യമായ പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ടാക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Scroll To Top