Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ നിരവധി പ്രൈമറി സ്‌കൂളുകളില്‍ ബോംമ്പ് ഭീഷണി

അയര്‍ലണ്ടിലെ നിരവധി പ്രൈമറി സ്‌കൂളുകളില്‍ ബോംമ്പ് ഭീഷണി

ഡബ്ലിന്‍:രാജ്യവ്യാപകമായി നിരവധി പ്രൈമറി സ്‌കൂളുകളില്‍ ഇന്ന് രാവിലെയുണ്ടായ ബോംബ് ഭീഷണിയില്‍ പരക്കെ ആശങ്ക.ഫോണ്‍ മുഖേനെ അറിയിച്ച ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ പത്തില്‍ അധികം സ്‌കൂളുകളിലാണ് വിദ്യാര്‍ഥികളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേയ്ക്ക് മാറ്റിയത്.

ഡബ്ലിന്‍,ലീമറിക്ക്,കാര്‍ലോ,വാട്ടര്‍ഫോര്‍ഡ്,കോര്‍ക്ക് എന്നി കൌണ്ടികളിലെ സ്‌കൂളുകളില്‍ ബോംമ്പ് ഭീഷണി ഉണ്ടായി.നോര്‍ത്തേന്‍ അയര്‍ലണ്ടിലും യൂ കെ യിലുമുള്ള ചില സ്‌കൂളുകളിലും ഇതേ സമയത്ത് ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ന് രാവിലെ 10.30 നോടെയാണ് സ്‌കൂളുകളില്‍ ബോംബ് ഭീഷണിയെത്തിയത്.ഡോനഗ്മേഡ്,സാന്‍ഡിഫോര്‍ഡ്,ലീമറിക്കിലെ കാസില്‍ ട്രോയ്,കര്‍ലോയിലെ അസ്‌കിയ,കോര്‍ക്കിലെ മിഡില്‍ട്ടണ്‍ എന്നിവിടങ്ങളിലും ബോംമ്പ് ഭീഷണിയുണ്ടായി

ഭീകരപ്രവര്‍ത്തനമെന്ന പേരില്‍ ഭീതി പടര്‍ത്താന്‍ ചില സംഘങ്ങള്‍ ഒരുക്കുന്ന തമാശയാണ് ഇത്തരം ഫോണ്‍ വിളികള്‍ക്ക് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം.ഗാര്‍ഡ എല്ലാ സ്ഥലങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്

Scroll To Top