Wednesday August 16, 2017
Latest Updates

ഡബ്ലിനിലെ ബോളിവുഡ് ജല്‍വാ 2015 മാറ്റിവെച്ചു

ഡബ്ലിനിലെ ബോളിവുഡ് ജല്‍വാ 2015 മാറ്റിവെച്ചു

ഡബ്ലിന്‍ :ഡബ്ലിനിലെ ബോര്‍ഡ് ഗ്യാസ് എനര്‍ജി തീയേറ്ററില്‍ ശനിയാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ബോളിവുഡ് ജല്‍വാ 2015 മാറ്റിവെച്ചു.അയര്‍ലണ്ടില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ഏഷ്യന്‍ കലോത്സവം എന്ന പേരില്‍ വമ്പിച്ച ഒരുക്കങ്ങളാണ് ഇതിനായി നടന്നിരുന്നത്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് മലയാളികള്‍ അടക്കം ജല്‍വയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.നൃത്ത നൃത്യങ്ങള്‍ക്കായി ഒട്ടേറെ പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു.മില്‍ക്കാ സിംഗിന്റെ ലൈവ് കണ്‍സെര്‍ട്ടും ഒരുക്കിയിരുന്നു.30 യൂറോ മുതല്‍ 100 യൂറോ വരെയുള്ള ടിക്കറ്റുകളും വി ഐ പി പാസുകളും ഇതിലേക്ക് ബുക്ക് ചെയ്തിരുന്നവര്‍ക്ക് ഷോ മാറ്റി വെച്ചതായുള്ള അറിയിപ്പ് സംഘാടകര്‍ അയച്ചിട്ടുണ്ട്.

സാങ്കേതിക കാരണങ്ങളാലാണ് ജല്‍വ മാറ്റിവെച്ചത് എന്നാണ് അറിയുന്നത്. പുതിയ തിയതി സംഘാടകര്‍ പ്രഖ്യാപിച്ചിട്ടില്ല.

Scroll To Top