Saturday December 10, 2016
Latest Updates

നൈജീരിയയില്‍ മുസ്ലീം തീവ്രവാദികള്‍ രണ്ടായിരം പേരെ കൊലപ്പെടുത്തി 

നൈജീരിയയില്‍  മുസ്ലീം തീവ്രവാദികള്‍ രണ്ടായിരം പേരെ കൊലപ്പെടുത്തി 

അബൂജ :നൈജീരിയയുടെ വടക്ക് കിഴക്കന്‍ പട്ടണമായ ബാഗായില്‍ ബോക്കോ ഹറം തീവ്രവാദികള്‍ രണ്ടായിരത്തോളം പേരെ കൊലപ്പെടുത്തി.ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ബാഗാ കഴിഞ്ഞ ആഴ്ച്ചയിലാണ് മുസ്ലീം തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറം പിടിച്ചെടുത്തത്.മരിച്ചവരില്‍ കൂടുതലും പ്രായമായവരും കുട്ടികളും സ്ത്രീകളുമാണ്.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.രക്ഷപ്പെട്ടു വന്നവര്‍ പറഞ്ഞാണ് സംഭവം പുറം ലോകം അറിഞ്ഞത്.ബോക്കോ ഹറം തീവ്രവാദികള്‍ നടത്തിയ ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഇതെന്ന് സംഭവത്തെ അപലപിച്ച ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ പറയുന്നു.മുപ്പതിനായിരത്തോളം പേര്‍ ഇവിടെ നിന്നും പാലായനം ചെയ്തുകഴിഞ്ഞു. 

കൈകളില്‍ വാളും കത്തിയുമായി തെരുവിലറങ്ങിയ ഭീകരര്‍ കണ്ണില്‍ കണ്ടവരയെല്ലാം അറുത്ത് ഇടുകയായിരുന്നു.ആക്രമണം വീടുകള്‍ തോറും കയറിയിറങ്ങിയാണ് ആക്രമണം നടത്തിയത്.തെരുവുകളിലും വീടുകള്‍ക്കുള്ളിലും,മൈതാനങ്ങളിലും മൃതദേഹങ്ങള്‍ ചിതറികിടക്കുകയാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നതായി വാര്‍ത്താ എജന്‌സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു 

തീവ്രവാദികള്‍ മത പരിവര്‍ത്തനം നടത്താന്‍ ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതിരുന്നവരാണ് ആക്രമണത്തിന് ഇരയായത്.

സായുധ വിമത വിഭാഗമായ ബോക്കോ ഹറമുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതായും ബന്ദികളാക്കിയ 200 ഓളം വിദ്യാര്‍ഥിനികളെ വിട്ടയാക്കാന്‍ ധാരണയായതായും നൈജീരയന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.ധാരണപ്രകാരം അഞ്ചുവര്‍ഷത്തോളമായി തുടരുന്ന സായുധ സംഘര്‍ഷത്തിനു നൈജീരയയില്‍ താത്കാലിക ശമനമാകും എന്ന് കരുതിയിരിക്കവെയാണ് കഴിഞ്ഞ ദിവസങ്ങളിലായി ലോകത്തെ ഞെട്ടിച്ച ആക്രമണം.

Scroll To Top