Thursday December 08, 2016
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ടിലെ സാങ്കേതിക തകാരാര്‍:65000 ഇടപാടുകാരെ വലച്ചു 

ബാങ്ക് ഓഫ് അയര്‍ലണ്ടിലെ സാങ്കേതിക തകാരാര്‍:65000 ഇടപാടുകാരെ വലച്ചു 

ഡബ്ലിന്‍ :ബാങ്ക് ഒഫ് അയര്‍ലണ്ടിലെ തകരാര്‍ മൂലം അറുപത്തി അയ്യായിരത്തോളം ഇടപാടുകാര്‍ക്ക് ശമ്പളവും മറ്റു രീതിയില്‍ കിട്ടാനുള്ള പണവും ലഭിക്കാതെ കുഴങ്ങി.ഡിപാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷനില്‍ നിന്നും ലഭിക്കാനുള്ള പണമാണ് വൈകിയത്,ബുദ്ധിമുട്ടനുഭവിച്ചവരില്‍ 1000 പേര്‍ വകുപ്പിലെ തന്നെ ജീവനക്കാരാണ്.

വീഴ്ച്ച സമ്മതിച്ച ബാങ്ക് ഒഫ് അയര്‍ലണ്ട് ഏതെങ്കിലും തരത്തിലുള്ള സിസ്റ്റം തകരാറല്ല കാരണമെന്നും മറിച്ച് ഇടപാടുകളുടെ ബാഹുല്യമാണെന്നും അറിയിച്ചു. പ്രവര്‍ത്തി ദിവസം അവസാനിക്കുന്നതിനു മുന്‍പായി തന്നെ എല്ലാവര്‍ക്കും പണം ലഭിക്കുമെന്നും ബാങ്ക് ഉറപ്പു നല്‍കി.
നേരത്തെ മെയ് ദിനത്തിലെ അവധി മൂലം ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത് വൈകിയേക്കാമെന്ന് ബാങ്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. മെയ് ദിനം അയര്‍ലണ്ടില്‍ അവധി ദിവസമല്ലെങ്കില്‍ കൂടി യൂറോപ്പിലാകമാനം അവധിയായതിനാല്‍ ഏപ്രില്‍ 29ന് തന്നെ ശമ്പളവും,മറ്റാനുകൂല്യങ്ങളും ബാങ്കിലെത്തിക്കണമെന്ന് ബാങ്ക് വകുപ്പിനെ അറിയിച്ചിരുന്നു

Scroll To Top