Sunday June 25, 2017
Latest Updates

ഭീകരപ്രവര്‍ത്തനത്തെ സഹായിക്കാന്‍ സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന് 3.15 മില്യണ്‍ യൂറോ പിഴ

ഭീകരപ്രവര്‍ത്തനത്തെ സഹായിക്കാന്‍ സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന് 3.15 മില്യണ്‍ യൂറോ പിഴ

ഡബ്ലിന്‍ : ഭീകരപ്രവര്‍ത്തകര്‍ക്കും ക്രിമിനലുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അവസരം ഒരുക്കിയതിന് ബാങ്ക് ഓഫ് അയര്‍ലണ്ടിനെ 3.15മില്യണ്‍ യൂറോ പിഴ ശിക്ഷിച്ചു.ഇത്തരം 12 സാമ്പത്തിക ഇടപാടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയതായി സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സാമ്പത്തിക ഇടപാടുകള്‍ തടയുന്നതിനുള്ള വ്യവസ്ഥകള്‍ 2010 മുതല്‍ മൂന്നു വര്‍ഷം ബാങ്ക് പാലിച്ചിരുന്നില്ല.ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ നയങ്ങളിലും നടപടികളിലും നിര്‍ണായകമായ വീഴ്ചകള്‍ സംഭവിച്ചതായി റഗുലേറ്റര്‍ വിശദീകരിച്ചു.
അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലകളിലൊന്നായ ബാങ്ക് ഓഫ് അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു വീഴ്ച അംഗീകരിക്കാനാകില്ലെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ഡെര്‍വില്ലെ റൗളന്റ് പറഞ്ഞു.സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ ബന്ധപ്പെട്ട അധികാരികളെ യഥാസമയം അറിയിക്കുന്നതില്‍ വന്‍വീഴ്ചയാണ് സംഭവിച്ചത്.ഭീകരാക്രമണത്തെ സഹായിക്കുന്ന സാമ്പത്തിക ഇടപാടുകളെ തടയുന്നതിനുള്ള മുഖ്യ ഉപാധികളിലൊന്ന് ഇവിടെ ലംഘിക്കപ്പെട്ടു.

ഗുരുതരമായ സംശയമുയര്‍ത്തുന്ന സാമ്പത്തിക ക്രയവിക്രയങ്ങള്‍ ഗാര്‍ഡ സിയോചനയെയും റവന്യു കമ്മീഷണറേയും അറിയിക്കുന്നതില്‍ ആറു തവണയാണ് ബാങ്ക് വീഴ്ച വരുത്തിയത്.അതിനാല്‍ ഇക്കാര്യത്തില്‍ സംഭവിച്ച തെറ്റ് അംഗീകരിച്ച ബാങ്കിന് 3.15മില്യണ്‍ യൂറോ പിഴയടക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിടുകയായിരുന്നു.

Scroll To Top