Saturday December 03, 2016
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ട് ഉപഭോക്താക്കളുടെ ഇടപാടുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

ബാങ്ക് ഓഫ് അയര്‍ലണ്ട് ഉപഭോക്താക്കളുടെ ഇടപാടുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

ഡബ്ലിന്‍:എ ടി എം മിഷന്‍ വഴിയുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനും,ജീവനക്കാരെ കുറയ്ക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച ബാങ്ക് ഓഫ് അയര്‍ലണ്ട് ഇടപാടുകാര്‍ക്ക് ക്ലേശം വരുത്തുന്നതായി പരാതി.

ഈ മാസം മധ്യത്തോടെ 700 യൂറോയില്‍ കുറഞ്ഞ കാഷ് ട്രാന്‍സാക്ഷനുകള്‍ എ ടി എമ്മില്‍ കൂടി നടത്തണം.ഇതിനായി ബാങ്കിന്റെ കൌണ്ടറുകളില്‍ ഉണ്ടായിരുന്ന സൗകര്യം പിന്‍വലിക്കും.3000 യൂറോയില്‍ കുറഞ്ഞ ചെക്ക്/ ഡിപ്പോസിറ്റ് ,ലോഡ്ജിംഗ് സേവനങ്ങളും ടെല്ലര്‍ മിഷന്റെ സൌകര്യത്തോടെ മാത്രമേ നടത്താന്‍ അനുവദിക്കുകയുള്ളൂ.

രാജ്യത്തെ 250 ബാങ്ക് ശാഖകളിലും നടപ്പാക്കുന്ന പദ്ധതിയ്‌ക്കെതിരെ ഉപഭോക്താക്കളുടെ പ്രത്യേകിച്ചും വയോജനങ്ങളുടെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

ബാങ്ക് ഇനി പേപ്പര്‍ സ്റ്റേറ്റ്‌മെന്റും അയയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.ഇ സ്റ്റേറ്റ്‌മെന്റുകള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും.കാര്‍ഡ് വിത്ത് ഡ്രോവല്‍ ലിമിറ്റ് 1300 യൂറോയാക്കി വര്‍ദ്ധിപ്പിക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

Scroll To Top