Monday January 23, 2017
Latest Updates

ഗാര്‍ഡയ്ക്ക് ഇനി ബോഡി ക്യാമറ

ഗാര്‍ഡയ്ക്ക് ഇനി ബോഡി ക്യാമറ

ഡബ്ലിന്‍: ഗാര്‍ഡയ്ക്ക് ഇനി ബോഡി ക്യാമറ. ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറ നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കൌണ്‍സിലര്‍ മന്നിക്‌സ് ഫ്‌ലിന്‍ കൊണ്ട് വന്ന പ്രമേയം പാസായതോടെയാണ് നിര്‍ദ്ദേശത്തിന്അംഗീകാരം ലഭിച്ചത്. ഡബ്ലിന്‍ സൌത്ത് ഈസ്റ്റ് ഏരിയ കമ്മറ്റിയില്‍ കൊണ്ട് വന്ന പ്രമേയ ഏകകണ്ഠമായാണ് പാസായത്.

ഗാര്‍ഡയ്ക്ക് ബോഡി ക്യാമറ നല്‍കുന്നത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഗാര്‍ഡ
കത്തയച്ചു. പദ്ധതി വിജയമായാല്‍ തുടര്‍ന്ന് നടപ്പിലാക്കും. ഗാര്‍ഡയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനാണ് ബോഡി ക്യാമറ എന്ന ആശയം മുന്നോട്ടു വച്ചതെന്ന് മന്നിക്‌സ് ഫ്‌ലിന്‍ പറഞ്ഞു. ക്യാമറ അനുവദിക്കുന്നത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും കുറ്റകൃത്യങ്ങള്‍ തിരിച്ചറിയുന്നതിന് സഹായകമാകും.

ക്യാമറയുടെ സാന്നിധ്യം ഗാര്‍ഡയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിന് സഹായകമാകുമെന്നും മന്നിക്‌സ് ഫ്‌ലിന്‍ പറഞ്ഞു. നേരത്തെ ജലനിരക്കിനെതിരായ പ്രക്ഷോഭം രൂക്ഷമായ സമയത്ത് ഗാര്‍ഡയ്ക്ക്‌ബോഡി ക്യാമറ അനുവദിച്ചിരുന്നെങ്കില്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ മൂന്ന് മണിക്കൂര്‍ കാറില്‍ ബന്ധിയാക്കിയത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top