Wednesday December 07, 2016
Latest Updates

ഫല പ്രഖ്യാപനങ്ങളില്‍ ബാങ്കുകള്‍ക്കു നേട്ടം; ഓഹരി വിലകളില്‍ വര്‍ദ്ധനവ്

ഫല പ്രഖ്യാപനങ്ങളില്‍ ബാങ്കുകള്‍ക്കു നേട്ടം; ഓഹരി വിലകളില്‍ വര്‍ദ്ധനവ്

മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദഫലവും സാമ്പത്തിക വര്‍ഷത്തിലെ ഫലവും പുറത്തുവന്നപ്പോല്‍ രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ ഫലം കൊയ്തു. ആക്‌സിസ് ബാങ്കിന്റെയും, ഫെഡറല്‍ ബാങ്കിന്റെയും വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായതായാണ് കണക്കുകള്‍.

മാര്‍ച്ചില്‍ അവസാനിച്ച പാദ ലാഭത്തില്‍ആക്‌സിസ് ബാങ്ക് 18.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നാലാം പാദത്തിലെ ലാഭം 20 ശതമാനം വളര്‍ച്ചയോടെ 2,181 കോടി രൂപയാണ്.ലാഭത്തിലുണ്ടായ വര്‍ധനയെത്തുടര്‍ന്ന് ആക്‌സിസ് ബാങ്ക് ഓഹരിവില 3.1 ശതമാനം കൂടി 576 രൂപയില്‍ എത്തി.

അതേസമയം, കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ലാഭം 20 ശതമാനം വര്‍ധനയോടെ 1005.75 കോടിയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 838.89 കോടിയായിരുന്നു. തൊട്ടു മുന്‍വര്‍ഷം 1480.39 കോടിയായിരുന്നപ്രവര്‍ത്തന ലാഭവും 9.96 ശതമാനം വര്‍ദ്ധിച്ച് 1627.79 കോടിയായി.മൊത്തം ബിസിനസ്സില്‍ 18.36 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ബാങ്കിന്റെ നിക്ഷേപ വളര്‍ച്ച 18.57 ശതമാനമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ നിഷ്‌ക്രിയാസ്തിയില്‍ മൂന്നില്‍ ഒന്നിന്റെ കുറവുണ്ടാക്കാനും ബാങ്കിനു കഴിഞ്ഞു.

Scroll To Top