Wednesday May 24, 2017
Latest Updates

ഡിസൈനില്‍ തെറ്റുണ്ടായത് തുറന്നു സമ്മതിച്ച് ബിഎംഡബ്ല്യു

ഡിസൈനില്‍ തെറ്റുണ്ടായത് തുറന്നു സമ്മതിച്ച് ബിഎംഡബ്ല്യു

ഡബ്ലിന്‍:തങ്ങളുടെ നൂറു കണക്കിന് കാറുകളില്‍ ഡിസൈന്‍ തെറ്റുണ്ടായ കാര്യം തുറന്നു സമ്മതിച്ച് ലോകോത്തര ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. എന്നാല്‍ ഈ പിഴവ് സൗജന്യമായി തീര്‍ക്കുന്നതിനു പകരം 6,000 യൂറോ വരെ ഉടമകള്‍ മുടക്കേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്.

2007 ഫെബ്രുവരിക്കും 2008 ജൂണിനും ഇടയ്ക്ക് നിര്‍മ്മിച്ച കാറുകളിലെ എന്‍47 എഞ്ചിനിനാണ് പ്രശ്നം കണ്ടെത്തിയത്. 1 സീരീസ്, 2 സീരീസ്, 3 സീരീസ് വാഹനങ്ങളിലാണ് എഞ്ചിന്‍ ഉപയോഗിച്ചിട്ടുള്ളത്. എഞ്ചിനിലെ ടൈമിങ് ചെയ്നിനാണ് പ്രശ്നം കണ്ടെത്തിയത്. ടൈമിങ് ചെയ്നാണ് എഞ്ചിനിലെ എല്ലാ ചലിക്കുന്ന യന്ത്രഭാഗങ്ങളെയും ഒന്നിപ്പിക്കുന്നത്. ഇത് പൊട്ടിയാല്‍ ഡ്രൈവര്‍ക്ക് എഞ്ചിനു മേലുള്ള എല്ലാ നിയന്ത്രണവും നഷ്ടപ്പെടും.

നിയമപരമായി നേരിടും എന്ന് ഭീഷണിപ്പെടുത്തിയ ഒരു കാര്‍ ഉടമയക്ക് കമ്പനി നേരിട്ട് എഞ്ചിന്‍ പ്രശ്നം തീര്‍ത്തു കൊടുത്തിട്ടുണ്ട്.

Scroll To Top