Saturday December 03, 2016
Latest Updates

നഴ്‌സിന്റെ പരാതിയിന്മേല്‍ കെയറര്‍ക്കെതിരെ നടപടിയെടുത്തത് ഡബ്ലിന്‍ കോടതി അസാധുവാക്കി ,കെയറര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കണമെന്ന് വിധി 

നഴ്‌സിന്റെ പരാതിയിന്മേല്‍ കെയറര്‍ക്കെതിരെ നടപടിയെടുത്തത് ഡബ്ലിന്‍ കോടതി അസാധുവാക്കി ,കെയറര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കണമെന്ന് വിധി 

ഡബ്ലിന്‍:ജോലിയ്ക്കിടെ ഉറങ്ങിയെന്ന് ആരോപിച്ച് തൊഴിലുടമ പുറത്താക്കിയ കെയററിന് 4000 യൂറോ നഷ്ട്ടപരിഹാരം നല്‍കാന്‍ ഡബ്ലിന്‍ എമ്പ്‌ലോയ്‌മെന്റ് അപ്പീല്‍ ട്രിബുണല്‍ കോടതിയുടെ വിധി.ബ്ലൂംഫീല്‍ഡ് കെയര്‍ ലിമിറ്റഡ് എന്ന നഴ്‌സിംഗ് ഹോം മാനെജ്‌മെന്റ് രോഗിയെ പരിചരിക്കാന്‍ ചുമതലയില്‍ ഉണ്ടായിരുന്ന കെയററെ ഉറങ്ങിയെന്ന് ആരോപിച്ച് അന്യായമായി പുറത്താക്കുകയായിരുന്നു എന്നാണ് ട്രിബുണലിന്റെ കണ്ടെത്തല്‍.
മാനസികാസ്വാസ്ഥ്യവും അക്രമസ്വഭാവവുമുള്ള ഒരു രോഗിയുടെ സ്‌പെഷ്യല്‍ ചുമതലയാണ് ഇയാള്‍ക്ക് ഏറെ നാളായി നല്‍കിയിരുന്നത്.സ്ത്രീകളായ ജീവനക്കാരെ കണ്ടാല്‍ രോഗി അവരെ ആക്രമിക്കുമെന്നതിനാലാണ് ഇയാളെ നിയോഗിച്ചത്.എന്നാല്‍ രോഗിയുടെ ബെഡ്ഡിനരികില്‍ ഇരുന്ന് രാത്രി മുഴുവന്‍ ഇയാള്‍ ഉറങ്ങുകയായിരുന്നു എന്നാണു മാനേജ്‌മെന്റിന്റെ കണ്ടെത്തല്‍.

ഇയാളാവട്ടെ പരാതി നിഷേധിക്കുകയും,തന്റെ വാര്‍ഡിന്റെ ചുമതലയുള്ള സൈക്കാട്രിക് നഴ്‌സ് വൈരാഗ്യം മൂലം കെട്ടിചമച്ച കേസാണ് ഇതെന്ന് വാദിക്കുകയും ചെയ്തു.വാര്‍ഡില്‍ പുതിയതായി നിയോഗിക്കപ്പെട്ട നഴ്‌സ് തന്നോട് എപ്പോഴും ദേഷ്യപ്പെട്ടും അപമര്യാദയയുമാണ് പെരുമാറിയിരുന്നത് എന്നായിരുന്നു കെയററുടെ വാദം.ബ്രേക്ക് നിഷേധിക്കുകയും ചെയ്തിരുന്നു.ഇതിനു മുമ്പ് ചുമതലക്കാരിയായിരുന്ന നഴ്‌സ് എല്ലാ കാര്യങ്ങളിലും കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും കൃത്യമായി തനിക്ക് ബ്രേക്ക് അനുവദിച്ചു തന്നിരുന്നുവെന്നും ഇയാള്‍ വാദിച്ചു 

ചുമതലയിലുള്ള നഴ്‌സ് മൂന്നു വ്യത്യസ്ത ദിവസങ്ങളില്‍ പലതവണ ഇയാള്‍ ഉറങ്ങുന്നതായി കണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എന്നാല്‍ ആദ്യ തവണയോ രണ്ടാം തവണയോ ഇയാളില്‍ നിന്നും മൊഴിയെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.മൂന്നാം തവണത്തെ പരാതിയുടെ സമയത്ത് വിശദീകരണം നല്‍കാന്‍ കെയററോട് ആവശ്യപ്പെട്ടുവെങ്കിലും അത് കേള്‍ക്കുന്നതിന് മുമ്പേ ഇയാളെ പുറത്താക്കിയതായി മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു.

മാനേജ്‌മെന്റിന്റെ നടപടി ശരിയായില്ലെന്ന് കണ്ടെത്തിയ ട്രിബുണല്‍ ആദ്യ പരാതി വന്നപ്പോള്‍ തന്നെ നടപടി എടുക്കണമായിരുന്നു എന്ന് അഭിപ്രായപ്പെട്ടത്.കെയററിനെ പിരിച്ചു വിട്ട നടപടി ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി കെയറര്‍ക്ക് നഷ്ട്ടപരിഹാരമായി 4000 യൂറോ നല്കണം എന്നും വിധിക്കുകയായിരുന്നു 

Scroll To Top