Friday December 09, 2016
Latest Updates

വസന്തോത്സവത്തിനൊരുങ്ങി ഡബ്ലിന്‍,ഫീനിക്‌സ് പാര്‍ക്കില്‍ മെയ് 28 മുതല്‍ ബ്ലൂം ഫെസ്റ്റിവല്‍ 

വസന്തോത്സവത്തിനൊരുങ്ങി ഡബ്ലിന്‍,ഫീനിക്‌സ് പാര്‍ക്കില്‍ മെയ് 28 മുതല്‍ ബ്ലൂം ഫെസ്റ്റിവല്‍ 

ഡബ്ലിന്‍:ആഘോഷങ്ങളുടെ പറുദീസയൊരുക്കുന്ന ബ്ലൂം 2015 മെയ് 28 മുതല്‍ ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍. ഗാര്‍ഡനിങ് ഫുഡ് ആന്‍ഡ് ഫാമിലി ഫെസ്റ്റിവല്‍ തുടങ്ങി പരിപാടികളുടെ നീണ്ട നിരതന്നെയാണു ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്നത്.
ബ്ലൂം 2015ലെ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡ് ബയ പുറത്തിറക്കി. ബോര്‍ഡ് ബയയുടെ ഒമ്പതാമത്തെ ബ്ലൂം ഫെസ്റ്റിവലാണ്
ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിനാളുകളാണ് ആളുകളാണു പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
മനംമയക്കുന്ന 25 പൂന്തോട്ടങ്ങളാകും ഇത്തവണത്തെ ബ്ലൂം ഫെസ്റ്റിവലിന്റെ മുഖമുദ്ര. മത്സരാടിസ്ഥാനത്തിലാകും ഇത് ഒരുക്കുന്നത്. 2015ലെ യീസ്റ്റ് ആഘോഷത്തില്‍ പങ്കെടുത്ത സ്ലൈഗോയിലെ യീസ്റ്റ്‌സ് സീക്രട്ട് ഗാര്‍ഡനാകും ഇതില്‍ ഏറെ ശ്രദ്ധേയം. വിദഗ്ധരുടെ വലിയൊരു നിരയാണ് ഇത്തവണ പൂന്തോട്ടങ്ങളെ വിലയിരുത്താനെത്തുന്നതെന്നതും പ്രത്യേകത.

ബ്ലൂം ഇന്‍ ട്രാന്‍സിഷനാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകത. അഗ്രികള്‍ച്ചര്‍, ഫൂഡ് സയന്‍സ്, ഹോട്ടികള്‍ചര്‍,
എന്‍വയോണ്‍മെന്റല്‍ ഇക്കോളജിക്കല്‍ മാനെജ്‌മെന്റ് വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണിത്.

രാജ്യത്തെ പ്രമുഖ റസ്റ്ററന്റുകളെയും ഹോട്ടലുകളെയും അണനിരത്തുന്ന അതിഗംഭീര ഫുഡ് ഫെസ്റ്റിവലും ബ്ലൂം 2015ന്റെ പ്രത്യേകതയാകും.

Scroll To Top