Sunday December 04, 2016
Latest Updates

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍ കാഴ്ചശക്തി കുറയ്ക്കുമെന്ന് പഠനം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍ കാഴ്ചശക്തി കുറയ്ക്കുമെന്ന് പഠനം

യര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ചില മരുന്നുകള്‍ കാഴ്ചശക്തി നശിപ്പിക്കുമെന്ന് പഠനം. രക്തധമനികള്‍ വികസിപ്പിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന വാസോഡൈലക്ടര്‍ അടങ്ങിയ ഗുളികകള്‍ കഴിക്കുന്നത് കാഴ്ചശക്തി സാവധാനം നശിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. ഇത്തരം ഗുളികകള്‍ നേത്രകലകള്‍ നശിപ്പിക്കുന്നു. ഇത് കാഴ്ചശക്തി ഇല്ലാതാക്കുന്നതിന് ഇടയാക്കുന്നു.

വിന്‍കോസിന്‍ സര്‍വകലാശാലയിലെ മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് വിഭാഗം ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. 43 മുതല്‍ 86 വയസുവരെ പ്രായമുള്ള 5000 പേരില്‍ ഗവേഷകര്‍ പഠനം നടത്തിയത്. ഏകദേശം 20 വര്‍ഷം നീണ്ടുനിന്ന പഠനത്തിനു ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.

ഇന്ന് വിപണിയില്‍ സുലഭമായ ‘അപ്രോസോലിന്‍’ ‘ലോനിറ്റെന്‍’ തുടങ്ങിയ മരുന്നുകള്‍ കാഴ്ചശക്തി നശിപ്പിക്കുന്നതിനിടയാക്കുന്നവയാണ്. മേല്‍പ്പറഞ്ഞ മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ പ്രായമാകുന്നതിന് മുമ്പേ അന്ധത ബാധിച്ചു തുടങ്ങുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഈ ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ നേരത്തെ കാഴ്ചശക്തി കുറയാനുള്ള സാധ്യത 72 ശതമാനമാണ്.

Scroll To Top