Sunday December 11, 2016
Latest Updates

ഇന്ത്യക്കാരുടെ രക്തദാനത്തിന് വിലക്ക്;ബെല്‍ഫാസ്റ്റില്‍ പ്രതിഷേധം

ഇന്ത്യക്കാരുടെ രക്തദാനത്തിന് വിലക്ക്;ബെല്‍ഫാസ്റ്റില്‍ പ്രതിഷേധം

ബെല്‍ഫാസ്റ്റ് :ഇന്ത്യക്കാരുടെ രക്തദാനം സ്വീകരിക്കാന്‍ മടിച്ചതിനെത്തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ പ്രതിഷേധം. വെള്ളിയാഴ്ച നോര്‍ത്ത് ബെല്‍ഫാസ്റ്റില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.നൂറ്റമ്പതോളം വരുന്ന ഇന്ത്യക്കാരായ ഡോണര്‍മാര്‍ മലേറിയ ടെസ്റ്റ് നടത്തിയിട്ടില്ല എന്നു പറഞ്ഞാണ് ഇവരെ ഒഴിവാക്കിയത്. ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്ന സുദര്‍ശനം ചാരിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇവരില്‍ നൂറോളം പേര്‍ രക്തം ദാനം ചെയ്യാനായി വളരെ ദൂരം താണ്ടിയാണ് വന്നതെന്നും, എന്നാല്‍ രക്തദാനം നിര്‍വ്വഹിക്കാന്‍ കഴിയാതെ മടങ്ങേണ്ടിവന്നത് വളരെ നിരാശാജനകമാണെന്നും ഇന്ത്യന്‍ സംഘത്തിലെ ഉമേഷ് വിജയം പറഞ്ഞു. പലരും ജോലിയില്‍ നിന്നും ലീവെടുത്താണ് പരിപാടിക്ക് എത്തിയത്. ഇന്ത്യക്കാരായതിനാല്‍ മലേറിയ ടെസ്റ്റ് വേണമെന്നാണ് അധികൃതര്‍ ഇവരോട് പറഞ്ഞത്. അവസാന നിമിഷമാണ് അധികൃതര്‍ ഇങ്ങനെ ഒരു നിബന്ധന വച്ചത് എന്നതിനാല്‍ രക്തദാനത്തിന് വന്നവര്‍ക്ക് മടങ്ങിപ്പോകേണ്ടിയും വന്നു.

സംഭവത്തെത്തുടര്‍ന്ന് അന്വേഷണം നടന്നുവരികയാണ്. മലേറിയയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ ടെസ്റ്റിനു വിധേയമാകണമെന്നാണ് ഇവിടുത്തെ നിയമം.

Scroll To Top