Thursday December 08, 2016
Latest Updates

അനുഗ്രഹപ്പൂമഴ ചൊരിയണമേ !

അനുഗ്രഹപ്പൂമഴ ചൊരിയണമേ !

സോഷ്യല്‍ മീഡിയയില്‍ പുതിയ ഹിറ്റ് .. കോട്ടന്‍ഹില്‍ സ്‌കൂളിലെ പിള്ളേര് ഭൂമിയില കമന്നു കിടന്നു മണ്ണ് മാന്തി കളിക്കുന്നു.ഒന്ന് രണ്ടെണ്ണം തലേം കുത്തി ഇപ്പുറത്തേക്ക് മറിഞ്ഞോന്നു സംശയം ഉണ്ട് ! ഇങ്ങനെ ചെയ്താ എസ എസ എല് സി ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടുമാരിക്കും . ആ ട്രാഫിക് പോലീസുകാരന്‍ സ്റ്റോപ്പ് സൈന്‍ കാണിക്കുന്നത് പോലെ നിക്കുന്ന ടീച്ചര്‍മാരുടെ അനുഗ്രഹം ഉണ്ടേല്‍ പിന്നെ മാര്‍ക്ക് കിട്ടാനാ പാട് ?
സത്യത്തില് ഇതൊന്നും പറഞ്ഞു തരാനോ , ചെയ്യിക്കാനോ ബുദ്ധിയുള്ള അധ്യാപകര്‍ ഇല്ലാതിരുന്നിട്ടും ഞാനൊക്കെ എസ് എസ് എല് സിക്ക് കടന്നു കൂടിയല്ലോ ന്നോര്‍ക്കുമ്പോ അത്ഭുതം കൊണ്ട് വാ പൊളിഞ്ഞു പോയി. ഇതെഴുതുമ്പോ പൊളിഞ്ഞ വാ അടക്കാന്‍ ഇനി മെഡിക്കല്‍ കോളേജില്‍ പോകേണ്ടി വരുമോന്ന് അഞ്ജു ചോദിക്കുന്നുണ്ട് .

എന്തായാലും , ഈ കണ്ടുപിടുത്തം നന്നായി . മക്കളെങ്കിലും എസ് എസ് എല്‍ സി ക്ക് ഉയര്ന്ന മാര്ക്ക് വാങ്ങി പാസ്സായിട്ടു ഭയങ്കര ശമ്പളത്തില്‍ എവിടെങ്കിലും ജോലിക്ക് കേറട്ടെ അതറിയില്ലേ ? ഈ എസ് എസ് എല്‍ സി ക്ക് കിട്ടുന്ന മാര്ക്ക് നോക്കിയാ ആളുകള്‍ക്ക് ജോലി കൊടുക്കുന്നത്

ജീവിതത്തില്‍ രക്ഷപെടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന പരീക്ഷയാണ് ഈ എസ് എസ് എല്‍ സി . അതുകൊണ്ടല്ലേ എല്ലാരേം രക്ഷിക്കാന്‍ വേണ്ടി നമ്മടെ മന്ത്രി അദ്ദ്യേം ഓള്‍ പാസ് കൊടുക്കുന്നത് …
അര്‍ഹിക്കുന്നവനെയെ ആദരിക്കാവൂ എന്ന് കേട്ടിട്ടുണ്ട് .. ക്യൂ നിര്‍ത്തി പൂജ ഏറ്റു വാങ്ങിയവരൊക്കെ മഹാന്മാരും മഹതികളും ആണെന്നുള്ള കാര്യത്തില്‍ ഈയുള്ളവന് സംശയമില്ല .ആത്മനിര്‍വൃതി അടഞ്ഞുള്ള ആ നില്‍പ്പ് കണ്ടാ അറിഞ്ഞൂടെ .. ഭാവിയില്‍ , കേരളത്തിലെ ബാക്കി സ്‌കൂളുകളിലും ടീച്ചര്‍മാര്‍ പൂജ ഏറ്റു വാങ്ങി , വിദ്യാഭ്യാസ വകുപ്പിനെ , ലോകത്തിലെ ഏറ്റവും കൂടുതല്‍ മഹാന്മാരുള്ള വകുപ്പാക്കി മാറ്റും എന്ന പ്രതീക്ഷയോടെ ..
വകുപ്പ് മന്ത്രിയുടെ കാലു തൊട്ടു വണങ്ങാന്‍ കൊതിയായിട്ട് പാടില്ല !
ലങ്ങേരുടെ മദം ( സാറി… സ്‌പെല്ലിങ്ങ് ല് ഞാന്‍ പണ്ടേ വീക്കാ)
സമ്മതിക്കൂല്ലാന്നു ഒരാള് പറേന്നു …rajesh
കാലും വലിച്ചു ഓടിക്കളയും പോലും ..
എന്തരോ എന്തോ …
രാജേഷ് സുകുമാരന്‍ റോസ്‌കോമണ്‍

Scroll To Top