Thursday December 08, 2016
Latest Updates

ബ്ലാഞ്ചസ് ടൗണ്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 9 ഞായറാഴ്ച

ബ്ലാഞ്ചസ് ടൗണ്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 9 ഞായറാഴ്ച

ഡബ്ലിന്‍:ബ്ലാഞ്ചസ് ടൗണ്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2016 ഒക്ടോബര്‍ 9 ഞായറാഴ്ച(നാളെ)ബ്ലാഞ്ചസ് ടൗണ്‍സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

ഞായറാഴ്ച(നാളെ)ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും.ഫാ. ജോസ് ഭരണികുളങ്ങര,ഫാ. സിജി പന്നഗത്തില്‍, ഫാ.മാനുവല്‍ കരിപ്പോട്ട് എന്നീ വൈദികര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ ഫാ . മാനുവല്‍ കരിപ്പോട്ട് തിരുനാള്‍ സന്ദേശം നല്‍കും.

ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും,തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.

വേദപഠന ക്ലാസില്‍ ഉന്നത വിജയം നേടിയവര്‍ക്കും,കൂട്ടായ്മയില്‍ ജൂനിയര്‍ സെര്‍ട്ട്,സീനിയര്‍ സെര്‍ട്ട് പൂര്‍ത്തിയാര്‍ക്കിയവര്‍ക്കുമുള്ള സമ്മാനദാനം സെന്റ്:ബ്രിജിത് ഇടവക വികാരി ഫാ.സിറിള്‍ മാഗന്‍ നിര്‍വ്വഹിക്കും.

തിരുനാള്‍ സമൂഹബലിയിലും പ്രദക്ഷിണത്തിലും പങ്കെടുക്കുവാനുംസമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും

ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ .ആന്റണി ചീരംവേലില്‍ബ്ലാഞ്ചസ് ടൗണ്‍മാസ് സെന്റര്‍ സെക്രട്ടറി തോമസ് ആന്റണി ട്രസ്റ്റിമാരായ ടോമി ജെ തെക്കേക്കര,ഷിജുമോന്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.bla

വാര്‍ത്ത : കിസ്സാന്‍ തോമസ് P R O

Scroll To Top