Monday January 23, 2017
Latest Updates

ബ്ലാഞ്ചസ് ടൌണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഇടവകാദിനാഘോഷങ്ങള്‍ നവംബര്‍ 28 ശനിയാഴ്ച 

ബ്ലാഞ്ചസ് ടൌണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഇടവകാദിനാഘോഷങ്ങള്‍ നവംബര്‍ 28 ശനിയാഴ്ച 

ഡബ്ലിന്‍:ബ്ലാഞ്ചസ് ടൌണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടവക ദിനം ,വിശ്വാസ പരിശീലന വാര്‍ഷികം ,കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു.

നവംബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ PEREGRINES GAA CLUB ( BLAKESTOWN ROAD DUBLIN15)ല്‍ വച്ചാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.ക്ലോണി ലിറ്റില്‍ പീസ് ചര്‍ച്ച് വികാരി ഫാ.ജോര്‍ജ്ജ് ബെഗ്ലി കൂട്ടായ്മയുടെ ആഘോഷപരിപാടികള്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്നു നടക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപടികളിലേക്കും,സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലില്‍ ബ്ലാഞ്ചസ് ടൌണ്‍ മാസ് സെന്റര്‍ സെക്രട്ടറി തോമസ് ആന്റണി,ട്രസ്റ്റിമാരായ ടോമി ജെ തെക്കേക്കര,ഷിജുമോന്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Scroll To Top