Friday December 09, 2016
Latest Updates

ബ്ലാഞ്ചസ്‌ടൌണ്‍ പരേഡില്‍ പ്രൗഡമായ മലയാളി സാന്നിദ്ധ്യം: മഹാബലിയും പുലികളിയുംനഗരത്തിന് പുതുമയായി 

ബ്ലാഞ്ചസ്‌ടൌണ്‍ പരേഡില്‍ പ്രൗഡമായ മലയാളി സാന്നിദ്ധ്യം: മഹാബലിയും പുലികളിയുംനഗരത്തിന് പുതുമയായി 

ഡബ്ലിന്‍:ബ്ലാഞ്ചസ്‌ടൌണിനെ പുളകമണിയിച്ച് നടത്തപ്പെട്ട സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ പ്രൗഡമായ മലയാളി സാന്നിദ്ധ്യം. ബ്ലാഞ്ചസ്‌ടൌണ്‍ ഫാമിലി ക്ലബിന്റെ നേതൃത്വത്തില്‍ പരേഡില്‍ പങ്കെടുത്ത മലയാളി സമൂഹം ബ്ലാഞ്ചസ്‌ടൌണിനെ അക്ഷരാര്‍ഥത്തില്‍ വര്‍ണ്ണാഭമാക്കി.

മുത്തുക്കുടകളും ചെണ്ടമേളവും പുലികളിയും പരേഡിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി.അത്ഭുതത്തോടെയും ആഹ്ലാദത്തോടെയുമാണ് കാണികള്‍ മലയാളി സമൂഹത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചത്. മഹാബലി തമ്പുരാനും ഇന്ത്യന്‍ നൃത്ത രൂപങ്ങളും പരേഡിന്റെ മുഖ്യാകാര്‍ഷര്‍ഷണമായി.ബ്ലാഞ്ചസ്‌ടൌണ്‍ ഫാമിലി ക്ലബിന്റെ അംഗങ്ങള്‍ വര്‍ണ്ണാഭാമായ വസ്ത്രധാരണ ശൈലിയാലും ശ്രദ്ധിക്കപ്പെട്ടു.

റ്റൈറല്‍സ് ടൌണ്‍ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ സംഘം പരേഡിനുള്ളിലായി ലൈവ് ക്രിക്കറ്റ് ഒരുക്കിയതും ബ്ലാഞ്ചസ്‌ടൌണ്‍ പരേഡിന്റെ പ്രത്യേകതയായിരുന്നു.spp blanch 1spp blanch 3spp blanch 4spp blan 8bibl

Scroll To Top