Sunday December 11, 2016
Latest Updates

ബ്ലാഞ്ചസ് ടൌണില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 31 ശനിയാഴ്ച്ച  

ബ്ലാഞ്ചസ് ടൌണില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 31 ശനിയാഴ്ച്ച  

ഡബ്ലിന്‍ :ബ്ലാഞ്ചസ് ടൌണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 31 ശനിയാഴ്ച്ച ബ്ലാഞ്ചസ് ടൌണ്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വെച്ച് ആഘോഷിക്കും

ഒക്ടോബര്‍ 31 ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍,ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( ദാസച്ചന്‍ ) എന്നീ വൈദികര്‍ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ ഫാ.ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC  തിരുനാള്‍ സന്ദേശം നല്‍കും.

ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും,തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.

ആഘോഷമായ തിരുനാള്‍ സമൂഹബലിയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാനും ,പരിശുദ്ധ അമ്മയോട് ചേര്‍ന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും 
നവംബര്‍ 28നു ഉച്ചകഴിഞ്ഞ് 3 മണിക്ക് PEREGRINES GAA CLUB ( BLAKESTOWN ROAD DUBLIN15)ല്‍ വച്ച് ആഘോഷിക്കുന്ന ഇടവക ദിനവും ,വിശ്വാസ പരിശീലന വാര്‍ഷികം ,കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം ,മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ എന്നിവയിലും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലില്‍,ബ്ലാഞ്ചസ് ടൌണ്‍ മാസ് സെന്റര്‍ സെക്രട്ടറി തോമസ് ആന്റണി,ട്രസ്റ്റിമാരായ ടോമി ജെ തെക്കേക്കര,ഷിജുമോന്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത:കിസാന്‍തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)bko

Scroll To Top