Monday May 29, 2017
Latest Updates

ബ്ലാഞ്ചസ് ടൗണ്‍ സെന്ററും അമേരിക്കന്‍ കുത്തക കമ്പനി വാങ്ങി

ബ്ലാഞ്ചസ് ടൗണ്‍ സെന്ററും അമേരിക്കന്‍ കുത്തക കമ്പനി വാങ്ങി

ഡബ്ലിന്‍:രാജ്യം കണ്ട ഏറ്റവും വലിയ ഇടപാടുകളിലൊന്നിലൂടെ ഡബ്ലിനിലെ ബ്ലാഞ്ചസ് ടൗണ്‍ സെന്റര്‍ അമേരിക്കന്‍ കുത്തക കമ്പനിയായ ബ്ലാക്ക്‌സ്റ്റോണ്‍ കൈയ്യടക്കി. ഏകദേശം 950 മില്ല്യണ്‍ യൂറോയ്ക്കാണ് വില്‍പ്പന നടന്നതെന്നാണ് അറിയുന്നത്. തങ്ങള്‍ ഡബ്ലിനില്‍വീണ്ടും നിക്ഷേപം നടത്തുകയാണ് ഇതിലൂടെ ചെയ്യുതെന്നും, അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും ബ്ലാക്ക്‌സറ്റോണ്‍ യൂറോപ്യന്‍ റിയല്‍ എസ്റ്റേറ്റ് തലവന്‍ ആന്തോണി മയേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

1.2 മില്ല്യ ചതുരശ്ര അടിയില്‍ പണിതീര്‍ത്ത റീ’െട്ടയില്‍ സെന്ററായ ബ്ലാഞ്ചസ്ടൗണ്‍ സെന്ററില്‍ 180നു മേലെ ബ്രാന്‍ഡഡ്‌ഷോപ്പുകളും, റെസ്റ്റോറന്റുകള്‍, 9 സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.

Scroll To Top