Saturday December 03, 2016
Latest Updates

താലയിലെ ടേക്ക് എവേയും ബ്ലേഡ് ചിക്കന്‍ റോളും,ദയാലുവായ ജഡ്ജിയും 

താലയിലെ ടേക്ക് എവേയും ബ്ലേഡ് ചിക്കന്‍ റോളും,ദയാലുവായ ജഡ്ജിയും 

ഡബ്ലിന്‍:താലയിലെ ‘ റോമാ സ്പ്രിംഗ്ഫീല്‍ഡ് ടേക്ക് എവേയില്‍ നി്ന്നു വാങ്ങിയ ചിക്കന്‍ റോള്‍ കഴിച്ച ആറു വയസ്സുകാരി, തന്റ വായയും നാക്കും കീറി മുറിയാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം! ചിക്കന്‍ റോള്‍ കഴിക്കുന്നതിനിടെ അസാധാരണമായ എന്തോ ഒന്ന് നാക്ക് സ്പര്‍ശിച്ചപ്പോള്‍ തന്നെ വലിയ അപകടം ഉണ്ടാവാതെ കുട്ടി അത് സാവധാനം പുറത്തെടുത്തു. കുഞ്ഞു മകളുടെ കയ്യിലിരിക്കുന്ന ചിക്കന്‍ റോളിലെ വിചിത്രമായ ഇന്‍ഗ്രീഡിയന്റ് കണ്ട് മാതാപിതാക്കളുടെ ശ്വാസം പോയി… 

കുഞ്ഞു വിരലുകള്‍ക്കിടയില്‍ ഇരിക്കുന്നത് ഒന്നാംതരം ഒരു ബ്ലേഡിന്റെ ഒരു കഷണം. ഗ്രീസ് വടിക്കുന്ന സ്‌ക്രാപ്പര്‍ ബ്ലേഡിന്റെ മറ്റേ പകുതി താലയിലെ ടേക്ക് എവേ കൗണ്ടറിലെ വേസ്റ്റ് ബിന്നില്‍ നിന്ന് പിന്നീട് കണ്ടെത്തി… ചിക്കന്‍ വറുത്തതും ബാഗട്ടി ഓവനില്‍ തയ്യാറാക്കിയതും രണ്ട് സ്ഥലങ്ങളില്‍ വെച്ചാണെന്ന് ആണയിടുന്നുണ്ടെങ്കിലും ഇതിനിടയില്‍ ഈ ബ്ലേഡ് കയറിക്കൂടിയതിന്റെ ദുരൂഹത ഇപ്പോഴും ടേക്ക എവേയുടെ ഉടമസ്ഥനെ ആകുലനാക്കുന്നു. 

കോസോവയില്‍ നിന്ന് രാഷ്ട്രീയ അഭയാര്‍ത്ഥിയായ വന്ന ടാല എന്ന ഉടമസ്ഥന്‍, പല ടേക്ക് എവേകളിലും കഠിന പ്രയത്‌നം ചെയ്തതിന് ഒടുവിലാണ് സ്വന്തം സ്ഥാപനം തുടങ്ങിയതെന്നും മുമ്പ് ഒരിക്കലും ഒരു പ്രശ്‌നങ്ങളും അയാളുടെ സ്ഥാപനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമുള്ള വാദം കോടതി പരിഗണിച്ചു. ഇതിന്റെ ഫലമായി 5000 യൂറോ പിഴയോ ആറ് മാസം തടവോ വിധിക്കാമായിരുന്നിട്ടും, ശിക്ഷ 250 യൂറോ ഫൈനില്‍ ഒതുങ്ങി. പക്ഷേ എല്ലാം ഓകെ ആണെന്ന് ഉറപ്പുളള ടേക്ക് എവേകളില്‍ നിന്ന് മാത്രമേ ഭക്ഷണ സാധനങ്ങള്‍ വാങ്ങാവൂ എന്ന് പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ജഡ്ജി മറന്നില്ല! 

Scroll To Top