Wednesday September 26, 2018
Latest Updates

ബ്‌ളാക്ക് റോക്ക് മാസ്സ് സെന്ററില്‍  വി.യൗസേപ്പിതാവിന്റെ തിരുന്നാളും, കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും നാളെ(ശനിയാഴ്ച)

ബ്‌ളാക്ക് റോക്ക് മാസ്സ് സെന്ററില്‍  വി.യൗസേപ്പിതാവിന്റെ തിരുന്നാളും, കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും നാളെ(ശനിയാഴ്ച)

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ മെറിയോണ്‍ സെന്റ് ജോസഫ്സ് മാസ്സ് സെന്ററില്‍(ബ്ളാക്ക്റോക്ക്) ഇടവക മദ്ധ്യസ്ഥനായ വി .യൗസേപ്പിതാവിന്റെ തിരുന്നാളും കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും ഈ മാസം (ഏപ്രില്‍ ) 14 ശനിയാഴ്ച(നാളെ) ന്യൂ ടൌണ്‍ പാര്‍ക്കിലെ ഗാര്‍ഡിയന്‍ ഏഞ്ചല്‍സ് ദേവാലയത്തില്‍വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. .

ഉച്ചകഴിഞ്ഞ് 2.00 ന് തിരുനാളിന്റെ വിശുദ്ധ കര്‍മ്മങ്ങള്‍ ആരംഭിക്കും.തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും.ആല്‍ഫി മാത്യു തോമസ്,ഓസ്റ്റിന്‍ സന്തോഷ്,ഷെറില്‍ ഷിജു,ഡാന്‍വിന്‍ ലിന്‍ജോ ജോസഫ്,ഡേവ് ജെയ്‌സണ്‍,ഫെമി അനീഷ്, ജെസ്സില്‍,മരിസ സുധീര്‍ എന്നീ കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. സെന്റ് ജോസഫ് മാസ്സ് സെന്റര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് തിരുന്നാള്‍, പ്രഥമ ദിവ്യകാരുണ്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്.

ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, ലദീഞ്ഞും ഉണ്ടായിരിക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് മാദ്ധ്യസ്ഥം അപേക്ഷിച്ച്, ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും വൈകിട്ട് 5 .30 ന് സ്റ്റില്ലോര്‍ഗന്‍ സൈന്റ്റ് ബ്രിജിഡ്സ് ഹാളില്‍ വച്ച് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളിലും സ്‌നേഹവിരുന്നിലും പങ്കെടുക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ആന്റ്ണി ചീരംവേലില്‍ അഭ്യര്‍ത്ഥിച്ചു.

Scroll To Top