Tuesday September 25, 2018
Latest Updates

വിപണിയില്‍ ആഘോഷ പൂര്‍വ്വം ബ്‌ളാക്ക് ഫ്രൈഡേ, ക്രിസ്മസ് ഷോപ്പിംഗിനും തുടക്കമായി 

വിപണിയില്‍ ആഘോഷ പൂര്‍വ്വം ബ്‌ളാക്ക് ഫ്രൈഡേ, ക്രിസ്മസ് ഷോപ്പിംഗിനും തുടക്കമായി 

ഡബ്ലിന്‍ : വിപണിക്ക് ഉല്‍സവമായി ബ്ലാക്ക് ഫ്രൈഡേ എത്തി.അതിരാവിലെ മുതല്‍ അയര്‍ലണ്ടിലെ മിക്ക ഷോപ്പുകളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഏറ്റവും മികച്ച ബ്ലാക് ഫ്രൈഡേ ഡീലുകളാവും ഇക്കുറി നടക്കുകയെന്നാണ് കരുതുന്നത്.ഏറ്റവും പുതിയ ഓഫറുകളുമായി എല്ലാ റീട്ടെയിലര്‍മാരും ഇതില്‍ പങ്കെടുക്കുന്നു.അയര്‍ലണ്ടിലും ലോകമെമ്പാടുമുള്ള വലിയ ഷോപ്പുകളില്‍ കിട്ടുന്നതെല്ലാം ഓണ്‍ലൈനിലും ബ്‌ളാക്ക് ഫ്രൈഡേ ദിവസം ഓഫറില്‍ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അവരവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വിലപേശിവാങ്ങുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് ആഗതമായിരിക്കുന്നത്.വിവിധങ്ങളായ പ്രചാരണ-വിപണന തന്ത്രങ്ങളുമായാണ് കമ്പനികളും സ്ഥാപനങ്ങളും രംഗത്തുവന്നിരിക്കുന്നത്.ഒരു നല്ല ഇടപാടെന്നു തോന്നുന്നതെല്ലാം വാങ്ങാതെ ആവശ്യമുള്ളത് മാത്രം സ്വന്തമാക്കണമെന്നാണ് ഉപഭോക്താക്കള്‍ക്കുള്ള വിദഗ്ധരുടെ ഉപദേശം.

ബ്ലാക്ക് ഫ്രൈഡേയും സൈബര്‍ തിങ്കളാഴ്ചയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുവേണം കാര്യങ്ങള്‍ നടത്താനെന്ന് ദി മണി ഡോക്ടര്‍ ഫിനാന്‍ഷ്യല്‍ വിദഗ്ദ്ധന്‍ ജോണ്‍ ലോവ് അകാ പറഞ്ഞു: ‘കടകളില്‍ നിന്നും ചില്ലറ വില്‍പ്പനക്കാര്‍ പണം ലാഭിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു ദിവസം തന്നെ, എന്നാല്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക് വേണ്ടത് വാങ്ങാന്‍ മാത്രം ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം വാങ്ങുക, നിങ്ങള്‍ക്ക് ഇപ്പോഴും സൈബര്‍ തിങ്കളാഴ്ച കൂടി വരാന്‍ പോകുന്നു. അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

1. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക

ക്രിസ്മസ് സമ്മാനങ്ങളും മറ്റും വാങ്ങുന്നതിനായി പണം ലാഭിക്കുന്നതിനുള്ള വലിയ അവസരമാണ് ബ്ലാക്ക് ഫ്രൈഡേ . പക്ഷെ നിങ്ങള്‍ തിരയുന്നത് കൃത്യമായി അറിയണം.നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതിന്റെ പട്ടിക ഉണ്ടാക്കുക, അതിലൂടെ നിങ്ങളുടെ ലിസ്റ്റിന് അനുയോജ്യമായവ തിരഞ്ഞെടുത്ത് മുന്നോട്ടുപോകണം.

2. ഇത് അവസാന ബ്ലാക് ഫ്രൈഡേ അല്ല

ചില കടകള്‍ വില്‍പനകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ വലിയ ആവേശം വേണ്ട,കാരണം ഇത് ഒരു അവസാനമല്ല.ചിലര്‍ തിങ്കളാഴ്ച കഴിഞ്ഞും ഈ വില്‍പ്പന തുടരും.നവംബര്‍ 27നാണ് സൈബര്‍ മണ്‍ഡെ വരുന്നുമുണ്ട്.അടുത്ത ഏതാനും ആഴ്ചകളും ഡീലുകള്‍ വരും. മികച്ചത് കുറഞ്ഞ വിലയിലും ലാഭത്തിലും വാങ്ങാന്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും അന്വേഷിച്ചുകൊണ്ടേയിരിക്കുക.

3 കടകളുടെ തിരിച്ചെടുക്കല്‍ പോളിസി അറിയണം
ചില ചില്ലറ വില്‍പ്പനക്കാര്‍ക്ക് വില്‍ക്കുന്ന ഇനങ്ങള്‍ തിരിച്ചെടുക്കാന്‍ മടിച്ചേക്കാം, അങ്ങനെ വരുന്നത് ഒഴിവാക്കാന്‍ കൃത്യമായ പരിശോധന ഉറപ്പാക്കുക.

4. നിങ്ങളുടെ ബഡ്ജറ്റ് ആസൂത്രണം ചെയ്യുക

നിങ്ങളുടെ ബഡ്ജറ്റ് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. വിലകുറവ് വളരെ പ്രലോഭിപ്പിക്കുന്നതായിരിക്കും, എന്നാല്‍ നിങ്ങളുടെ ലിസ്റ്റിലെ അത്യാവശ്യമാതെന്തോ അത് വാങ്ങുക. മറ്റുള്ളവ അടുത്ത തവണത്തേക്ക് മാറ്റുക.

5. വലിയ കടകള്‍ മാത്രമല്ല പങ്കെടുക്കുന്നത്…

ചെറിയ സ്വതന്ത്ര ചെറുകിട വ്യാപാരികളും ഈ രംഗത്ത് സജീവമാണ്.അവരെ കൂടി ബാധിക്കുന്നതാണ് വിപണി.അതിനാല്‍ ‘വലിയ ചങ്ങല’കളിലേയ്ക്ക് പരിമിതപ്പെടുത്താതെ അറിയപ്പെടുന്ന ചെറിയ കടകളില്‍ ഓഫര്‍ ചെയ്യുന്നതെന്താണെന്ന് പരിശോധിക്കാനും സമയം കണ്ടെത്തണം

Scroll To Top