Wednesday April 26, 2017
Latest Updates

ദിവസവും സുലൈമാനി കുടിക്കൂ; പ്രമേഹം അകറ്റൂ…

ദിവസവും സുലൈമാനി കുടിക്കൂ; പ്രമേഹം അകറ്റൂ…

‘ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബ്ബത്ത് വേണം’ മലയാളത്തിന്റെ പ്രിയനടന് തിലകന്‍ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ പറയുന്ന ഡയലോഗാണിത്.

സംഗതി അദ്ദേഹത്തിന്റെ ഡയലോഗ് പോലെ തന്നെ ഓരോ ഗ്ലാസ് സുലൈമാനിയിലും അഥവാ കട്ടന്‍ചായയിലും നമ്മുടെ ഹൃദയത്തിന് ആവശ്യമായ മുഹബ്ബത്ത് അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം.

ചിലര്‍ ദിവസവും സുലൈമാനി കുടിക്കുമ്പോള്‍ മറ്റുചിലര്‍ വല്ലപ്പോഴും ഇത് രുചിച്ചു നോക്കുകയാണ് ചെയ്യുന്നത്. ചിലര്‍ക്കാണെങ്കില്‍ പാലില്ലാതെ ചായ ഇറങ്ങുകയുമില്ല. എന്നാല്‍ സുലൈമാനി ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും മനസ്സിലാക്കേണ്ട ഒരു കാര്യമാണ് കട്ടന്‍ ചായ ശീലമാക്കിയവര്‍ക്ക് പ്രമേഹം പിടിക്കില്ല എന്നത്. ആരോഗ്യ വിദഗ്ദ്ധര്‍ വളരെ നേരത്തെ തന്നെ കണ്ടെത്തിയ കാര്യമാണ് ഇത്.

കട്ടന്‍ ചായ ജീവിതത്തില്‍ സ്ഥിരമാക്കിയവരുടെ ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമായ് അളവില്‍ നിലനില്‍ക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഇതിനായി ദിവസവും കുറഞ്ഞത് മൂന്ന് കപ്പ് കട്ടന്‍ ചായയെങ്കിലും നമ്മള്‍ കുടിക്കേണ്ടതുണ്ട്. ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കുന്നതു മൂലമുണ്ടാകുന്ന തടസങ്ങള്‍(ബ്‌ളോക്) അകറ്റാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും കട്ടന്‍ചായ ഉപകരിക്കും. കൂടാതെ ഹൃദയസ്തംഭനം വരാനുള്ള സാധ്യത 60 ശതമാനംവരെ കട്ടന്‍ചായ കുറക്കുമെന്നും വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

കട്ടന്‍ചായ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ പ്രത്യേക പങ്കുവഹിക്കുകയും ചെയ്യുന്നുണ്ട്.
കട്ടന്‍ചായക്ക് പുറമെ ഗ്രീന്‍ ടീക്കും ഇതേ കഴിവണ്ട്. അതേസമയം പാലൊഴിച്ച ചായ കുടിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഒരുതരത്തിലും സഹായിക്കുമെന്ന് നിങ്ങള്‍ കരുതേണ്ട.

 

Scroll To Top