Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ ഇനി കുട്ടനാടന്‍ താറാവ് കറിയും,ബീഫ് കാന്താരിയും:രുചി ലോകത്തെ രാജാക്കന്മാരായി ബ്ലാക്ക് പെപ്പെഴ്‌സ്

ഡബ്ലിനില്‍ ഇനി കുട്ടനാടന്‍ താറാവ് കറിയും,ബീഫ് കാന്താരിയും:രുചി ലോകത്തെ രാജാക്കന്മാരായി ബ്ലാക്ക് പെപ്പെഴ്‌സ്

 ഡബ്ലിന്‍:ബ്ലാഞ്ചസ് ടൌണിലെ മലയാളി സ്ഥാപനമായ ബ്ലാക്ക് പെപ്പേഴ്‌സ് ടേക്ക് എവേ ആന്‍ഡ് കാറ്റെറിംഗ് സര്‍വീസ് അവരുടെ സേവനം വിപുലപ്പെടുത്തുന്നു.

വര്‍ദ്ധിച്ച് വരുന്ന ഓര്‍ഡറുകളും ഹോളി കമ്മ്യൂണിയന്‍ പാര്‍ട്ടികളും മികച്ച രീതിയില്‍ നടത്തുവാന്‍ അയര്‍ലണ്ടിലെ കാറ്റെറിംഗ് രംഗത്ത് വളരെ നാളത്തെ പരിചയ സമ്പത്തുള്ള ജോസ് ജോസഫ് പുളിക്കല്‍(ഡ്രോഗഡ ) ചേരുന്ന വിവരം ബ്ലാക്ക് പേപ്പേര്‍സ് ടീം അറിയിച്ചു. ഇതോടെ മലയാളികളുടെ ഇഷ്ട വിഭവങ്ങളായ മീന്‍ പൊള്ളിച്ചത്,കപ്പ പ്പൂട്ട്, അപ്പം, താറാവ് മപ്പാസ്,കുട്ടനാടന്‍ താറാവ് കറി, കപ്പ ,ഷാപ്പിലെ മീന്‍ കറി എന്നിവ പാര്‍ട്ടികളിലെ ഗംഭീര സാന്നിധ്യമാകും.bpp

കൂടാതെ ബ്ലാക്ക് പെപ്പേര്‍സ് സ്‌പെഷ്യല്‍ സ്‌റ്റൈലിലുള്ള ചിക്കന്‍ ചെട്ടിനാട്, തണ്ടൂരി ചിക്കന്‍, ചിക്കന്‍ 65 ,കടായി പനീര്‍, ഷാഹി പനീര്‍, ബീഫ് കാന്താരി , ബീഫ് ഡ്രൈ ഫ്രൈ, എന്നിവ ചുരുങ്ങിയ കാലയളവില്‍ അയര്‍ലണ്ടിലെ മലയാളികളുടെ മനസ്സില്‍ ഇഷ്ടം നേടിയെടുത്ത് കഴിഞ്ഞു. 

ഇതുവരെ ബ്ലാക്ക് പെപ്പേഴ്‌സുമായി സഹകരിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഭാവിയിലും രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച്ചകളില്ലാതെ മികച്ച സേവനം നല്‍കുമെന്നും ബ്ലാക്ക് പേപ്പേര്‍സ് ടീം ഉറപ്പു നല്കുന്നു.

മിതമായ നിരക്കുകളോടെ ഹോളി കമ്മ്യൂണിയന്‍ പാര്‍ട്ടികളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങിയതായി മാനേജ്മെന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക

Contact info 018227220,0876136736,0877675561,0876177491,0872322494,
Address Unit 9A Porters Avenue, Coolmine Indutsrial Estate,Besides Powerctiy, Blanchardstown Dublin 15bp

Scroll To Top