Monday December 05, 2016
Latest Updates

തകരുന്ന ചൈനയുടെ ഗതി നോക്കി ആശങ്കയോടെ ലോകം,പ്രതിസന്ധി യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും ബാധിക്കുമെന്ന് വിദഗ്ദര്‍ 

തകരുന്ന ചൈനയുടെ ഗതി നോക്കി ആശങ്കയോടെ ലോകം,പ്രതിസന്ധി യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും ബാധിക്കുമെന്ന് വിദഗ്ദര്‍ 

ഡബ്ലിന്‍:തകരുന്ന ചൈനീസ് സാമ്പത്തിക പ്രതിസന്ധി ലോകത്തെ ഉലയ്ക്കുന്നു.ലോകത്തെമ്പാടും ശക്തമായ സാമ്പത്തിക വളര്‍ച്ച വാഗ്ദാനം ചെയ്തിരുന്ന ചൈനീസ് വിപണി ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിയുന്ന കാഴ്ച ആശങ്കയോടെ നോക്കി നില്ക്കുകയാണ് ലോകം.

പിന്നിടുന്ന ഓരോ മണിക്കൂറുകളും പതിനായിരക്കണക്കിനു നിക്ഷേപകര്‍ ആശങ്കയോടെയാണ് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നോക്കി കാണുന്നത്.എല്ലാ രാജ്യങ്ങളെയും ചൈനീസ് പ്രതിസന്ധി നേരിട്ട് ബാധിച്ചതില്‍ ഞെട്ടിതരിച്ചു നില്ക്കുകയാണ് ലോകം.ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ഇറക്കുമതി വിപണിയുമായ ചൈനയെ ബാധിച്ച മാന്ദ്യം മറ്റു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുമെന്ന് വ്യക്തമാണ്.

അയര്‍ലണ്ടിലും ലോക പ്രതിസന്ധി ഇന്നലെ പ്രതിഫലിച്ചു.ഐറിഷ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 312 പോയിന്റ് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൈനീസ് വിപണയിലുണ്ടായ ഇടിവ് യൂറോപ്, യു.എസ് വിപണികളെയും ബാധിച്ചു. സാമ്പത്തിക മാന്ദ്യത്തിന് ശേഷം യു.എസ് ഓഹരി വിപണിയില്‍ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഡൗ ജോണ്‍സ് ആറ് ശതമാനം ഇടിഞ്ഞെങ്കിലും 3.6 ശതമാനം നഷ്ടത്തിലാണ് ക്‌ളോസ് ചെയ്തത്.ലണ്ടന്റെ എഫ്.ടി.എസ്.ഇ 4.6% നഷ്ടം നേരിട്ടു. ഫ്രാന്‍സ്, ജര്‍മ്മി വിപണികളും യഥാക്രമം 5.5 ശതമാനവും 4.96 ശതമാനവും തകര്‍ച്ച നേരിട്ടു.
നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും മാന്ദ്യം. രൂപയുടെ നില മെച്ചപ്പെടുത്തി. ഡോളറിന് 66.54 രൂപയാണ് ഇന്ന് രൂപയുടെ മൂല്യം.

രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി വിപണി മണിക്കൂറുകള്‍ക്കകം താഴേക്കു പോകുകയായിരുന്നു. ചൈനീസ് സമ്പദ് വ്യവസ്ഥയിലെ മന്ദതയാണ് ആഗോളതലത്തില്‍ ബാധിച്ചിരിക്കുന്നത്. തളരുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയും മൂല്യം കുറഞ്ഞ ചൈനീസ് യെന്നും ആഗോള സമ്പദ് വ്യവസ്ഥയെ കാര്യമായ രീതിയില്‍ സ്വാധീനിച്ചു. പ്രധാന ഏഷ്യന്‍ വിപണിയില്‍ രാവിലെ നേട്ടം രേഖപ്പെടുത്തിയിരുന്നു.

ഏഴുവര്‍ഷത്തെ ഏറ്റവും വലിയ പതനത്തിനാണ് ഇന്നലെ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. 1624.51 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തിയ മുംബൈ ഓഹരി സൂചികയും 490.95 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തിയ ദേശീയ ഓഹരി സൂചികയും ചേര്‍ന്നപ്പോള്‍ വിപണിക്ക് ഇന്നലെയുണ്ടായ നഷ്ടം ഏഴുലക്ഷം കോടിയോളം രൂപയാണ്. 
യൂറോപ്യന്‍ വിപണിയിലെ തകര്‍ച്ച മൂന്നു ശതമാനം. യുഎസ് ഡൗജോണ്‍സ് തുടക്കത്തില്‍ തന്നെ 1000 പോയിന്റ് തകര്‍ന്നു. ബ്രിട്ടനില്‍ വിലകള്‍ മൂന്നു വര്‍ഷത്തെ താഴ്ന്ന തലത്തിലെത്തി.

Scroll To Top