Wednesday December 07, 2016
Latest Updates

ലൂക്കനില്‍ തിരുവോസ്തി തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം വൈദീകന്‍ തടഞ്ഞു 

ലൂക്കനില്‍ തിരുവോസ്തി തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം വൈദീകന്‍ തടഞ്ഞു 

ഡബ്ലിന്‍:ലൂക്കനിലെ കത്തോലിക്കാ ദേവാലയത്തില്‍ നിന്നും ദിവ്യകാരുണ്യം(തിരുവോസ്തി) കടത്തി കൊണ്ട് പോകാന്‍ ശ്രമം.ലൂക്കനിലെ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ഇന്ന്(വ്യാഴം)രാവിലെയാണ് സംഭവം.

ക്രിസ്തീയ വിശ്വാസികള്‍ അതി വിശുദ്ധമായി കരുതുന്ന വിശുദ്ധകുര്‍ബാന(കൂദാശ ചെയ്ത ഓസ്തിയപ്പം)വിതരണം ചെയ്തപ്പോള്‍ അത് ഭക്ഷിക്കാതെ ബാഗില്‍ കടത്തികൊണ്ട് പോകുവാന്‍ ശ്രമിച്ച സ്ത്രീയില്‍ നിന്നും പള്ളി വികാരി പിന്നീട് അത് തിരികെ വാങ്ങുകയായിരുന്നു.

കൈയ്യില്‍ ദിവ്യകാരുണ്യം സ്വീകരിച്ച ഇവര്‍ ഭക്ഷിക്കാതെ ബാഗിലേയ്ക്ക് ഇടുന്നത് വൈദീകന്‍ ശ്രദ്ധിച്ചിരുന്നു.വിശുദ്ധ കുര്‍ബാന കഴിഞ്ഞയുടന്‍ കടന്നു കളയാന്‍ ശ്രമിച്ച ഇവരെ തിരുവസ്ത്രങ്ങള്‍ മാറാതെ തന്നെ പിന്നാലെയെത്തി വൈദീകന്‍ തടയുകയും,ബാഗില്‍ നിന്നും തിരുവോസ്തി തിരികെ എടുക്കുകയുമായിരുന്നു.

കത്തോലിക്കാ ദേവാലയങ്ങളില്‍ നിന്നും തിരുവോസ്തി തട്ടി കൊണ്ട് പോയി ബ്ലാക്ക് മാസിനും,മറ്റ് ആഭിചാരകര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കുന്ന ഗൂഡസംഘങ്ങള്‍ ഡബ്ലിനില്‍ വര്‍ദ്ധിച്ചു വരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ഇത്തരം സംഘങ്ങള്‍ക്ക് കൈമാറാനാവും തിരുവോസ്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരുടെ ഉദ്ദേശം എന്നാണ് കരുതപ്പെടുന്നത്.

തിരുവോസ്തി ബ്ലാക്ക് മാസിനായി ദുരുപയോഗിക്കുന്നത് അടുത്തകാലത്ത് സഭാ നേതൃത്വത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. തിരുവോസ്തി വിശ്വാസികള്‍ക്ക് കൈവെള്ളയില്‍ വച്ചുകൊടുക്കുന്ന രീതി നിലവില്‍ വന്നതോടെയാണ് ആഭിചാര കര്‍മ്മങ്ങള്‍ക്ക് തിരുവോസ്തി ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചത്. ദുരുപയോഗം വ്യാപകമായതോടെ തിരുവോസ്തി കൈവെള്ളയില്‍ വച്ചുകൊടുക്കുന്ന രീതി അവസാനിപ്പിക്കാന്‍ ഒട്ടേറെ രാജ്യങ്ങളിലെ മെത്രാന്‍ സമിതികള്‍ തീരുമാനിച്ചിട്ടുണ്ട്.

Scroll To Top