Friday December 02, 2016
Latest Updates

കറുത്തവരുടെ അവകാശങ്ങള്‍ക്കായി അയര്‍ലണ്ടിലും വ്യാപക പ്രകടനം

കറുത്തവരുടെ അവകാശങ്ങള്‍ക്കായി അയര്‍ലണ്ടിലും വ്യാപക പ്രകടനം

ഡബ്ലിന്‍:കറുത്തവര്‍ക്കും ലോകത്ത് ജീവിക്കാനുള്ള അവകാശമുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ പ്രകടനങ്ങള്‍ നടന്നു. കോര്‍ക്ക്, ഡബ്ലിന്‍, ഗോള്‍വേ എന്നിവിടങ്ങളില്‍ നടന്ന ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ ഡെമണ്‍സ്ട്രേഷനുകളില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. യുഎസിലെ ഡല്ലാസില്‍ അഞ്ച് പൊലീസ് ഓഫിസര്‍മാരെ വെടിവച്ചുകൊന്നതിനെയും, യുഎസ് ലോ എന്‍ഫോഴ്സ്മെന്റ് രണ്ട് കറുത്ത വര്‍ഗക്കാരെ വെടിവച്ചതിനെയും തുടര്‍ന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ആന്റി-റേസിസം നെറ്റ് വര്‍ക്ക് അയര്‍ലണ്ട്, ദി മൂവ്മെന്റ് ഓഫ് അസൈലം സീക്കേഴ്സ് ഇന്‍ അയര്‍ലണ്ട്, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകള്‍ എന്നിവ ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

യുഎസില്‍ വെളുത്ത വര്‍ഗ്ഗക്കാരെക്കാള്‍ കറുത്ത വര്‍ഗ്ഗക്കാര്‍ അഞ്ച് മടങ്ങ് കൂടുതലായി കൊല്ലപ്പെടുന്നുണ്ടെന്ന് ആന്റി-റേസിസം നെറ്റ് വര്‍ക്ക് അയര്‍ലണ്ട് പ്രവര്‍ത്തകന്‍ ഹസ്സന്‍ ഔള്‍ഡ് മൊഖ്താര്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ഉദാഹരണങ്ങള്‍ അയര്‍ലണ്ടിലും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൂയിസിയാനയിലും മിനസ്റ്റോവയിലും നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് കറുത്ത വര്‍ഗ്ഗക്കാരെ യുഎസ് പോലീസ് വെടിവച്ചതിലും, മറ്റൊരു സംഭവത്തില്‍ ഒരാള്‍ അഞ്ച് പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയതിലും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ദുഃഖം രേഖപ്പെടുത്തി. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത മൈക്ക ജോണ്‍സണ്‍ എന്നയാളാണ് കഴിഞ്ഞ വ്യാഴാഴ്ച ഡല്ലാസില്‍ അഞ്ച് പൊലീസുകാരെ വെടിവച്ച് കൊലപ്പെടുത്തുകയും, മറ്റ് 9 പൊലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്.shooting 001

Scroll To Top