Sunday December 17, 2017
Latest Updates

ബ്ലാക്ക് ഫ്രൈഡേ ആഘോഷമാക്കാന്‍ അയര്‍ലണ്ട് ഒരുങ്ങുന്നു

ബ്ലാക്ക് ഫ്രൈഡേ ആഘോഷമാക്കാന്‍ അയര്‍ലണ്ട് ഒരുങ്ങുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഫാമിലി ഷോപ്പിംഗ് ഫെസ്റ്റിവലായി അറിയപ്പെടുന്ന ബ്ലാക്ക് ഫ്രൈഡേ ആഘോഷമാക്കാനൊരുങ്ങി വ്യാപാരികള്‍.നവംബര്‍24 നാണ് ഇത്തവണ ബ്‌ളാക്ക് ഫ്രൈ ഡേ എത്തുന്നത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടിലെ ഗാര്‍ഹിക ഷോപ്പിംഗ് പരിപാടിയായി ബ്ലാക് ഫ്രൈഡേ മാറിയിട്ടുണ്ട്.

ഗെയിം കണ്‍സോളുകള്‍, ടെക് ഗാഡ്ജെറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ 24മണിക്കൂറുള്ള ബോണാന്‍സയില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുവാനുള്ള സ്‌കീമുകള്‍ പ്രഖ്യാപിച്ചു കാത്തിരിക്കുകയാണ് വിവിധ കമ്പനികള്‍..ഫാഷന്‍-സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളിലും യാത്രയില്‍പ്പോലും വന്‍ കുറവ് ലഭിക്കും.

2014ല്‍, ബ്ലാക്ക് ഫ്രൈഡേയ്ക്ക് തുടക്കമിട്ടപ്പോള്‍ ഹൈ സ്ട്രീറ്റില്‍ റെക്കോര്‍ഡ് ഇടുകയായിരുന്നു.വെബ്സൈറ്റുകള്‍ അര്‍ദ്ധരാത്രിക്ക് ശേഷം പലതും തകരാറിലാവുക പോലുമുണ്ടായി.ഓണ്‍ലൈനില്‍ നീണ്ട ക്യൂവും ദൃശ്യമായി.കഴിഞ്ഞ വര്‍ഷം പ്രധാന ഫാഷന്‍ ബ്രാന്‍ഡുകളും ലക്ഷ്വറി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുമുള്ള ഏഴ് കമ്പനികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാരും ആക്റ്റിവിറ്റി ചെയ്തു.ഈ വര്‍ഷം കൂടുതല്‍ ബിസിനസുകളാണ് പ്രതിക്ഷിക്കുന്നത്.

ബ്ലാക്ക് ഫ്രൈഡേയില്‍ വന്‍ ഡിസ്‌കൗണ്ടുകളുമായി ഹാര്‍വി നോര്‍മല്‍, ആര്‍ഗോസ് തുടങ്ങി ഒട്ടു മിക്ക സ്ഥാപനങ്ങളും കാത്തിരിക്കുന്നുണ്ട്.

.ഐറിഷ് ചില്ലറ വില്‍പ്പനക്കാരായ , ഡെബന്‍ഹാംസ്, ഹാര്‍വി നോര്‍മാന്‍, എയ് ലിംഗസ്, ബൂട്സ്, പീറ്റര്‍ മാര്‍ക്ക്, സ്മിത്ത്സ് ടോയ്സ് തുടങ്ങിയവ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഓഫറുകളാണ് ബ്ലാക്ക് ഫ്രൈഡേയ്ക്കായി പ്രഖ്യാപിച്ചത്.

ബിസിനസ്സുകാര്‍ നഷ്ടം ചുവന്ന മഷിയിലാണ് അടയാളപ്പെടുത്തുന്നത്. കറുത്ത മഷിയിലാണ് അവരുടെ ലാഭം രേഖപ്പെടുത്തുന്നത് എന്നതിനാലാണ് ബ്ലാക്ക് ഫ്രൈഡേ എന്ന പേര് വന്നതെന്നാണ് കരുതുന്നത്.

Scroll To Top