Wednesday December 07, 2016
Latest Updates

ബ്ലാക്ക് ഫ്രൈഡേ:പ്രതീക്ഷ നൂറ് മില്യന്റെ വ്യാപാരം 

ബ്ലാക്ക് ഫ്രൈഡേ:പ്രതീക്ഷ നൂറ് മില്യന്റെ വ്യാപാരം 

ഡബ്ലിന്‍ :ബ്ലാക്ക് ഫ്രൈഡേയുടെ ആവേശത്തിലാണ് വ്യാപാരികള്‍.ഉപഭോക്താക്കള്‍ക്ക് അത്ര വലിയ ആവേശമൊന്നും ദൃശ്യമല്ലെങ്കിലും നാളെ 100 മില്യന്‍ യൂറോ മാര്‍ക്കറ്റില്‍ ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്.വന്‍ ഓഫറുകളുടെ നേട്ടത്തോടെ ഷോപ്പിംഗ് നടത്താന്‍ കാത്തിരിക്കുന്നവര്‍ക്കു മുന്നില്‍  മെഗാ ബമ്പറുകളുടെ രഹസ്യം പൊട്ടിക്കാന്‍ റീട്ടെയിലര്‍മാര്‍ ഒരുങ്ങിയിരിക്കുകയാണ്. നാളെ ബ്ലാക്ക് ഫ്രൈഡേ അടിപൊളിയാക്കാന്‍ ഭൂരിഭാഗം റീട്ടെയിലര്‍മാരും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
യുഎസിലെ താങ്ക്‌സ് ഗിവിംഗ് സെലിബ്രേഷന്റെ പിറ്റേന്നുള്ള വന്‍ വില്പനയുടെ മാതൃകയിലാണ് ഐറിഷില്‍ ബ്ലാക്ക് ഫ്രൈഡേ ആഘോഷിക്കുന്നത്. 

ചില കടകളില്‍ നാളെ രാവിലെ 7 മുതല്‍ ഷോപ്പിംഗ് ആരംഭിക്കും.

ആര്‍ഗോസ് കഴിഞ്ഞ ആഴ്ച്ച മുതലേ ഓഫര്‍ ആഘോഷങ്ങള്‍ തുടങ്ങി.നാളെ ഇരുനൂറിലധികം ഇനങ്ങള്‍ക്കാണ് ഇവിടെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇലക്ട്രിക്കല്‍, ഫര്‍ണീച്ചര്‍ സ്റ്റോറായ ഹാര്‍വി നോര്‍മാന്റെ ഓഫറുകള്‍ അവരുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ അപ്പപ്പോള്‍ ഓണ്‍ലൈനായി അറിയാം.കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.harveynorman.ie/black-friday.html 

ലാപ്‌ടോപ്പ്, ടിവി, ഹെഡ്‌ഫോണ്‍, വാഷിംഗ് മെഷീന്‍, കോഫി മെഷീന്‍ എന്നിവയ്ക്ക് മെഗാ ഓഫറുകളാണ് കറിസ് നല്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.currys.ie/content/black-friday-2015-countdown/7314?awc=5297_1448094554_ac5131c5854c7a9b61006cbb3fee091a

ഡെബനംസ് എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ കളിപ്പാട്ടങ്ങളില്‍ 40 ശതമാനം ഡിസ്‌കൗണ്ട് നല്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.debenhams.ie/black-friday?CMP=AFC-ANET-473347

ടെസ്‌കോ മൊബൈല്‍ സോണി എക്‌സ്പിറിയ ഫോണിന് 80 യൂറോ ഡിസ്‌കൌണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മറ്റനവധി ഓഫറുകളും ഇവര്‍ നല്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.tescomobile.ie/

കൂടാതെ ബൂട്ട്‌സ് (http://www.boots.ie/en/Black-Friday ), ഈസണ്‍, അസോസ് എന്നിവരും വന്‍ ഓഫറുകലാണ് ബ്ലാക്ക് ഫ്രൈഡേയോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും ഷോപ്പിംഗ് നടത്താന്‍ ഏറ്റവും ഉത്തമമായ ആഴ്ചയായിരിക്കും ഇതെന്നുറപ്പ്.

Scroll To Top