Monday January 22, 2018
Latest Updates

ബ്ളാക്ക് ഫ്രൈഡേയ്‌ക്കൊരുങ്ങി ഉപഭോക്താക്കള്‍,വെള്ളിയാഴ്ച സൗജന്യ ഓഫറുകളുടെ ആകര്‍ഷക വലയൊരുക്കി ഷോപ്പുകള്‍

ബ്ളാക്ക് ഫ്രൈഡേയ്‌ക്കൊരുങ്ങി ഉപഭോക്താക്കള്‍,വെള്ളിയാഴ്ച സൗജന്യ ഓഫറുകളുടെ ആകര്‍ഷക വലയൊരുക്കി ഷോപ്പുകള്‍

ഡബ്ലിന്‍:ക്രിസ്മസ് കാലം എത്തിക്കഴിഞ്ഞു. ഇനി ഷോപ്പിങ്ങിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്. ഇതിന്റെ ഭാഗമായി നവംബര്‍ മാസത്തിലെ അവസാന വെള്ളിയാഴ്ച എല്ലാ ഷോപ്പുകളും വമ്പന്‍ ഓഫറുകളുമായാണ് ജനങ്ങളെ വരവേല്‍ക്കുക. ‘ബ്ലാക്ക് ഫ്രൈഡേ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.

ഗിഫ്റ്റുകള്‍, വസ്ത്രങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിങ്ങനെ എന്തും ഓഫര്‍ വിലയ്ക്ക് ലഭിക്കും എന്നതാണ് ബ്ലാക്ക് ഫ്രൈഡേയുടെ പ്രത്യേകത. അമേരിക്കയില്‍ ആരംഭിച്ച ഈ രീതി ഈയിടെയാണ് അയര്‍ലണ്ടിലെത്തിയത്. നവംബര്‍ 25ാം തീയതിയാണ് ഇത്തവണത്തെ ബ്ലാക്ക് ഫ്രൈഡേ. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സാധങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കും, വിലപേശാന്‍ അറിയുന്നവര്‍ക്കും മികച്ച അവസരമായിരിക്കും ബ്ലാക്ക് ഫ്രൈഡേ.

അയര്‍ലണ്ടിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം തന്നെ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചു ബ്‌ളാക്ക് ഫ്രൈഡേയില്‍ ഒഴുകിഎത്തുന്ന ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്.മിക്കവാറും സ്ഥാപനങ്ങളും അവരുടെ ഓഫറുകള്‍ ഇതിനകം തന്നെ വെബ് സൈറ്റുകള്‍ വഴി വെളിപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം അന്നേ ദിവസം സൈബര്‍ ഫ്രോഡുകള്‍ ഏറ്റവും അധികം രംഗത്തു വരുമെന്നതിനാല്‍ ജനങ്ങള്‍ കരുതിയിരിക്കണം എന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ഏറ്റവും കൂടുതല്‍ ഓഫറുകള്‍ നല്‍കി ഓണ്‍ലൈന്‍ ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ വേണ്ട കരുതലോടെ മാത്രമേ ഷോപ്പിംഗ് നടത്താവൂ എന്നാണ് ഇവരുടെ നിര്‍ദേശം

Scroll To Top