Sunday December 04, 2016
Latest Updates

ഫേസ്ബുക്ക്, വാട്‌സാപ്പ് ഇനി ബ്ലാക്കി ബെറിയില്‍ ലഭ്യമാകില്ല

ഫേസ്ബുക്ക്, വാട്‌സാപ്പ് ഇനി ബ്ലാക്കി ബെറിയില്‍ ലഭ്യമാകില്ല

ഏപ്രില്‍ മാസത്തോടെ ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ആപ്പുകള്‍ ബ്ലാക്ക്‌ബെറി ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല. ബ്ലാക്ക്‌ബെറി 10 അടക്കം BBOS പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലൊന്നും ഈ ആപ്പുകള്‍ ഇനി ഉപയോഗിക്കാന്‍ കഴിയില്ല. ബ്ലാക്ക്‌ബെറിക്ക് മാത്രമായി നല്‍കിവരുന്ന APIകള്‍ നിര്‍ത്തുന്നതോടെ സോഷ്യല്‍നെറ്റ് വര്‍ക്കിങ് ആപ്പുകള്‍ ബ്ലാക്ക്‌ബെറിയില്‍ ലഭിക്കാതെ വരും. എന്നിരുന്നാലും ഇപ്പോഴത്തെ ബി.ബി ഫേസ്ബുക്ക് ആപ്പ് മാറ്റി വളരെക്കുറച്ച് ഡാറ്റ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ ആപ്പ് ബ്ലാക്ക്‌ബെറി ഉപയോക്താക്കള്‍ക്കായി നിര്‍മ്മിച്ചിട്ടുണ്ട്.

മാര്‍ച്ച് മാസം തീരുന്നതോടെ ഫേസ്ബുക്കിന്റെ അപ്‌ഡേറ്റഡ് ആപ്പ് ബ്ലാക്ക്‌ബെറി ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. ഇത് ബ്ലാക്കബെറി 10, 7.1 ഫോണുകളില്‍ പ്രവര്‍ത്തിക്കും. ബി.ബി ഉപയോക്താക്കള്‍ക്ക് പക്ഷേ ഈ ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. ഇതോടെ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി ഫോണുകള്‍ മാത്രം വില്‍ക്കാന്‍ കമ്പനി നിര്‍ബന്ധിതരാകും

Scroll To Top