Saturday December 03, 2016
Latest Updates

ബിജെപിയുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി

ബിജെപിയുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി

സംസ്ഥാനത്തെ അഴിമതി ഭരണത്തിനും പ്രതിപക്ഷത്തിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരേ ബിജെപി നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധസമരം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ തന്നെ ആരംഭിച്ച ഉപരോധം ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികേയുള്ള എല്ലാ ഗേറ്റുകളിലും ഉപരോധം നടക്കുകയാണ്.

പ്രധാന പ്രതിപക്ഷമായ സിപിഎം അല്പകാലം മുന്‍പ് നടത്തിയ സെക്രട്ടേറിയേറ്റ് ഉപരോധം ഒത്തുതീര്‍പ്പ് സമരമായെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ സമരത്തിന് വലിയ രാഷ്ട്രീയപ്രസക്തിയാണുള്ളത്. രാജ്യമാകെയുള്ള സ്വാധീനം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഇതു തന്നെയാണ് ദേശീയാധ്യക്ഷനെ തന്നെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമരത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നത്.

മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന വക്താവ് വിവി രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എംടി രമേശ്, ജോര്‍ജ്ജ് കുര്യന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍, ദേശീയ സമിതിയംഗം കരമന ജയന്‍ തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉപരോധം തുടര്‍ന്നാല്‍ നഷ്ടപരിഹാരം ഈടാക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് അവഗണിച്ചാണ് ഇപ്പോള്‍ സമരം നടക്കുന്നത്.

സമരത്തേ തുടര്‍ന്ന് ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്.

 

Scroll To Top