Tuesday May 23, 2017
Latest Updates

തിരുവനന്തപുരത്ത് ഇരു മുന്നണികളെയും വിറപ്പിച്ച് ബിജെപി,യൂ ഡി എഫ് മൂന്നാമത് 

തിരുവനന്തപുരത്ത് ഇരു മുന്നണികളെയും വിറപ്പിച്ച് ബിജെപി,യൂ ഡി എഫ് മൂന്നാമത് 

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ഇടതു മുന്നണിയെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി രണ്ടാമത്തെ വലിയ കക്ഷിയായി മുന്നേറുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇടതു മുന്നണി 42 , ബിജെപി34 , യുഡിഎഫ് 21 , മറ്റുള്ളവര്‍4 എന്നിങ്ങനെയാണ് കക്ഷിനില.

ഇതോടെ, തിരുവനന്തപുരത്ത് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാവുകയും തൂക്കു ഭരണം വരുമെന്ന് ഉറപ്പാവുകയും ചെയ്തു. ഇടതിനു ഭരിക്കണമെങ്കില്‍ യുഡിഎഫിന്റെയോ ബിജെപിയുടെയോ പിന്തുണ വേണമെന്ന സ്ഥിതിയാണ്. നടക്കാനിടയില്ലെങ്കിലും യുഡിഎഫുമായി ബാന്ധവമുണ്ടാക്കിയാല്‍ വേണമെങ്കില്‍ ബിജെപിക്കും ഭരിക്കാം.

സിപിഎമ്മിനേറ്റ ഏറ്റവും വിലിയ തിരിച്ചടി അവരുടെ മേയര്‍ സ്ഥാനാര്‍ഥിയും മുന്‍ മേയറുമായ ജയന്‍ ബാബു പാങ്ങോട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയോടു തോറ്റതാണ്. ജയന്‍ബാബുവിന് 1276 വോട്ട് ലഭിച്ചു. ബിജെപിയുടെ സ്ഥാനാര്‍ഥി എസ്. മധുസൂധനന്‍ നായര്‍ 1330 വോട്ടു നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 462 വോട്ടു മാത്രമാണ് കിട്ടിയത്.

ബിജെപിക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടി അവര്‍ ഭരണം ലഭിച്ചാല്‍ മേയര്‍ സ്ഥാനത്തേയ്ക്കു പരിഗണിച്ചിരുന്ന അശോക് കുമാറിന്റെ തോല്‍വിയാണ്. രണ്ടു വോട്ടിനാണ് അശോക് കുമാര്‍ വഞ്ചിയൂരില്‍ തോറ്റത്. ഇവിടെ റീ പോളിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ്.

തോല്‍വിയോടെ തന്നെ കോണ്‍ഗ്രസില്‍ ചേരിപ്പോരും തലപൊക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകമാണ് വന്‍ തോല്‍വിക്കു കാരണമായതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Scroll To Top