Wednesday February 22, 2017
Latest Updates

കണ്ണൂരില്‍ ബിജെപി സിപിഎം സംഘര്‍ഷം,രണ്ടു പേര്‍ കൊല്ലപ്പെട്ടു

കണ്ണൂരില്‍ ബിജെപി സിപിഎം സംഘര്‍ഷം,രണ്ടു പേര്‍ കൊല്ലപ്പെട്ടു

പയ്യന്നൂര്‍: കണ്ണൂരില്‍ വീണ്ടും കൊലവിളി. വീട്ടൂകാരുടെ മുന്നില്‍ വച്ചാണ് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു പേരെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്.
രാമന്തളി കുന്നരുവിയില്‍ സിപിഎം പ്രവര്‍ത്തകനും അന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റു മരിച്ചത്.

മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് യിപിഎം പ്രവര്‍ത്തകന്‍ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സി.വി.ധനരാജിനെ (39) വെട്ടിക്കൊന്നു.

ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു ധനരാജ്.

ശരീരം മുഴുവന്‍ മാരക വെട്ടുകടെ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കില്‍ വീട്ടിലേക്കു വന്ന ധനരാജിനെ പിന്തുടര്‍ന്നെത്തിയ സംഘം വീട്ടിലെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു.

കൊലയ്ക്കു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു. കൊലപാകതത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പയ്യന്നൂരില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ധനരാജിന്റെ കൊലപാതകത്തിനു മണിക്കൂറുകള്‍ക്കുള്ളിലാണ് അന്നൂരിലെ ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്.

വീട്ടില്‍ ബോംബെറിഞ്ഞതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. കാരയില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് രാജേഷിന്റെ വീടും ബേക്കറിയും ആക്രമിക്കപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. പലയിടങ്ങളിലും ആക്രമണങ്ങളില്‍ നടക്കുകയാണ്.

Scroll To Top