Friday December 02, 2016
Latest Updates

ബി ജെ പി യും കോണ്‍ഗ്രസും പരസ്പരം സഹായിച്ച് ഒത്തു കളിച്ചു ,തെളിവുകളുമായി തലസ്ഥാനത്തെ കണക്കുകള്‍ പുറത്ത് !

ബി ജെ പി യും കോണ്‍ഗ്രസും പരസ്പരം സഹായിച്ച് ഒത്തു കളിച്ചു ,തെളിവുകളുമായി തലസ്ഥാനത്തെ കണക്കുകള്‍ പുറത്ത് !

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിച്ചതിന്റെ കൃത്യമായ സൂചനകള്‍ പുറത്തുവരുന്നു. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ഇരു പാര്‍ട്ടികളും പരസ്പരം വോട്ടു മറിക്കല്‍ നടത്തിയതായി കണക്കുകള്‍ തെളിയിക്കുന്നു. 

ബി.ജെ.പി ജയിച്ച വാര്‍ഡുകളിലെല്ലാം കോണ്‍ഗ്രസ് അതിദയനീയമായി മൂന്നാം സ്ഥാനത്താണുള്ളത്. കോണ്‍ഗ്രസിന്റെ വോട്ടില്‍ ഗണ്യമായ കുറവു വന്നിട്ടുമുണ്ട്.
കോണ്‍ഗ്രസ് ജയിച്ച വാര്‍ഡുകളില്‍ ബി.ജെ.പിയും മൂന്നാം സ്ഥാനത്താണ്. ഇവിടെ ബി.ജെ.പിയുടെ വോട്ട് വളരെ കുറവാണ്.

കോഴിക്കോട് കോര്‍പറേഷനിലും ഏതാനും സീറ്റുകളില്‍ ബി.ജെ.പിയെ കോണ്‍ഗ്രസും തിരിച്ച് കോണ്‍ഗ്രസിനെ ബി.ജെ.പിയും സഹായിച്ചതിന്റെ സൂചനകള്‍ ലഭ്യമാണ്. ഇവിടെ ബി.ജെ.പി ജയിച്ച വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് വളരെ പിന്നിലാണ്. കോണ്‍ഗ്രസ് ജയിച്ച സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്.

കേരള ചരിത്രത്തില്‍ ഇത്വരെ കാണാത്ത വിധമുള്ള ഒത്തുകളിയാണ് ഇരു കക്ഷികളും നടത്തിയിരിക്കുന്നത് എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത് 

ആറ്റിപ്ര വാര്‍ഡില്‍ ബി.ജെ.പിയുടെ സുനി ചന്ദ്രന്‍ 1914 വോട്ട് നേടി വിജയിച്ചപ്പോള്‍ യു.ഡി.എഫിന്റെ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി ജയപ്രകാശ് 364 വോട്ടുമായി മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് വന്ന സി.പി.എമ്മിന്റെ ദീപുവിന് 1804 വോട്ടുകള്‍ നേടാനായി.

യു.ഡി.എഫ് വിജയിച്ച ആക്കുളം വാര്‍ഡില്‍ ബി.ജെ.പിയുടെ കെ.പി സുധ മൂന്നാം സ്ഥാനത്താണ്. ഇവിടെയും രണ്ടാം സ്ഥാനത്ത് സി.പി.എമ്മാണ്. ആറ്റുകാല്‍ വാര്‍ഡില്‍ ബി.ജെ.പിയുടെ ബീന ആര്‍.സി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ അംബിക അമ്മ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്ത് സി.പി.എമ്മിന്റെ രാജേശ്വരി എസാണ്.

ബീമാപ്പള്ളി വാര്‍ഡില്‍ യു.ഡി.എഫിന്റെ ലീഗ് പ്രതിനിധി ജയിച്ചുകയറിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി 37 വോട്ടുമായി എട്ടാം സ്ഥാനത്തായി. ബീമാപ്പള്ളി ഈസ്റ്റില്‍ ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചാല വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. ചാലയില്‍ രണ്ടാം സ്ഥാനത്ത് സി.പി.എം രണ്ടാം സ്ഥാനത്താണ്. ചന്തവിളയിലും സ്ഥതി വ്യത്യസ്തമല്ല, ഇവിടെ കോണ്‍ഗ്രസ് വിജയിച്ചു ബി.ജെ.പി മൂന്നാം സ്ഥാനത്തായി. ചെറുവയ്ക്കല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി.ജെ.പി രണ്ടാം സ്ഥാനത്താണ്.

ചെട്ടിവിളാകം ബി.ജെ.പി നേടി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്. യു.ഡി.എഫ് വിജയിച്ച മറ്റൊരു വാര്‍ഡായ ഹാര്‍ബറില്‍ ബി.ജെ.പി മത്സരരംഗത്തില്ലായിരുന്നു. ജഗതിയില്‍ ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. കല്ലടി, കമലേശ്വരം, കരമന, കരിക്കകം, കൊടുങ്ങന്നൂര്‍, മണക്കാട്, മേലംകോട്, ഞണ്ടൂര്‍ക്കോണം, പി.ടി.പി നഗര്‍, പാല്‍ക്കുളങ്ങര, പാങ്ങോട്, പാപ്പനങ്കോട്, പാതിരപ്പള്ളി, പട്ടം, പെരുന്തണ്ണി, പൂജപ്പുര, പൗഡിക്കോണം, ശ്രീകണ്ടേശ്വരം, ശ്രീവരാഹം, തിരുമല, വലിയശാല, വലിയവിള വട്ടിയൂര്‍ക്കാവ്, വെള്ളാര്‍ എന്നിവടങ്ങളില്‍ ബി.ജെ.പി വിജയിക്കുകയും യു.ഡി.എഫ് മൂന്നാം സ്ഥാനത്താകുകയും ചെയ്തു.

കുര്യാത്തി, നേമം, തുരുത്തുമൂല, വെങ്ങാനൂര്‍ എന്നിവടങ്ങളില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണ്. കേശവദാസപുരം, കിനാവൂര്‍, കവടിയാര്‍, കുടപ്പനപ്പനക്കുന്ന്, കുറവന്‍കോണം, മുള്ളൂര്‍, നാലാഞ്ചിറ, പള്ളിത്തുറ, പേട്ട, പുഞ്ചക്കരി, പൂന്തുറ, ത്രുവല്ലം, ഉള്ളൂര്‍, വലിയതുറ, വെട്ടുകാട് എന്നീ യു.ഡി.എഫ് വിജയിച്ച വാര്‍ഡുകളില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്കോ അതിനും പിന്നിലേക്കോ പിന്തള്ളപ്പെട്ടു.


 

Scroll To Top