Saturday December 03, 2016
Latest Updates

അരുവിക്കരയില്‍ ഓ രാജഗോപാല്‍ ബി ജെ പി സ്ഥാനാര്‍ഥി

അരുവിക്കരയില്‍ ഓ രാജഗോപാല്‍ ബി ജെ പി സ്ഥാനാര്‍ഥി

തിരുവനന്തപുരം: അരുവിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മത്സരിക്കും. ഇന്നു ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം .എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്നുച്ചയോടെ ഉണ്ടാവും. തിരുവനന്തപുരം ജില്ലാകമ്മിറ്റി സംസ്ഥാന സെക്രട്ടറിയായ സി.ശിവന്‍ കുട്ടിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. 

എന്നാല്‍ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമന്ന് കോര്‍കമ്മിറ്റി തീരുമാനിച്ചതോടെ രാജഗോപാലിന് നറുക്ക് വീഴുകയായിരുന്നു. സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥനും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി എം വിജയകുമാറുമാണ് മത്സരിക്കുന്നത്.

Scroll To Top