Friday December 09, 2016
Latest Updates

കുടിയേറ്റക്കാരുടെ ചുമതല വഹിക്കുന്ന ബിഷപ് മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ അയര്‍ലണ്ടില്‍ സന്ദര്‍ശനം ആരംഭിച്ചു

കുടിയേറ്റക്കാരുടെ ചുമതല വഹിക്കുന്ന ബിഷപ് മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍ അയര്‍ലണ്ടില്‍ സന്ദര്‍ശനം ആരംഭിച്ചു

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ കുടിയേറ്റ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവ് (Chairman,commission for evangalisation and pastoral care of the migrants)അയര്‍ലണ്ടിലെത്തുന്നു.കാരുണ്യത്തിന്റെ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സഭാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സീറോ മലബാര്‍ ചര്‍ച്ചിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ വശ്വാസപരമായ വളര്‍ച്ചയെ വിലയിരുത്തുന്നതിനും കാലോചിതമായ പുത്തന്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനുമുള്ള പദ്ധതികളുമായാണ് കുടിയേറ്റ കത്തോലിക്കരുടെ ചുമതലയുള്ള അഭിവന്ദ്യപിതാവ് എത്തുന്നത്.

പിതാവിന്റെ അദ്ധ്യക്ഷതയില്‍ ജൂലൈ 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ ഒരു അഡ്‌ഹോക് കമ്മറ്റിയും,5 മണിക്ക് ഒന്‍പത് മാസ് സെന്റെറുകളിലെ കമ്മറ്റിയംഗങ്ങളും ഉള്‍പ്പെടുന്ന സംയുക്ത കമ്മറ്റിയും ടാല എയില്‍സ്ബറിയിലെ സെന്റ് മാര്‍ട്ടീന്‍ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.തദവസരത്തില്‍ അയര്‍ലണ്ട് സീറോ മലബാര്‍ നാഷണല്‍ കോഡിനേറ്റര്‍ മോണ്‍: ഫാ.ആന്റണി പെരുമായന്‍ സന്നിഹിതനായിരിക്കും.

കൂടാതെ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ദശാബ്ദി ആഘോഷങ്ങളില്‍ ഭാഗഭാക്കാകുവാനും ദൈവം സഭയ്ക്ക് നല്‍കിയ എല്ലാവിധ അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി അര്‍പ്പിക്കുന്നതിനും അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ മക്കളോടൊന്നിച്ച് ജൂലൈ 31ന് (ഞായറാഴ്ച)ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടുന്നു.

പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന പരിശുദ്ധ
ദിവ്യബലിയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാനും ,പിതാവിനെ നേരില്‍ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും 31 ഞായറാഴ്ച ഉച്ചകഴഞ്ഞ് 3 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലയിന്‍സ് ഫാ.ജോസ് ഭരണിക്കളങ്ങര,ഫാ.ആന്റണി ചീരംവേലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)

Scroll To Top