Saturday December 10, 2016
Latest Updates

സ്വവര്‍ഗവിവാഹം :റഫറണ്ടത്തില്‍ മൂല്യങ്ങള്‍ക്കായി നിലകൊള്ളണമെന്ന ഇടയലേഖനവുമായി കത്തോലിക്കാ ബിഷപ്പുമാര്‍ 

സ്വവര്‍ഗവിവാഹം :റഫറണ്ടത്തില്‍ മൂല്യങ്ങള്‍ക്കായി നിലകൊള്ളണമെന്ന ഇടയലേഖനവുമായി കത്തോലിക്കാ ബിഷപ്പുമാര്‍ 

സ്ലൈഗോ :വെള്ളിയാഴ്ച്ച നടക്കുന്ന ഹിതപരിശോധനയില്‍ സഭ പഠിപ്പിച്ച മൂല്യങ്ങള്‍ മാര്‍ഗനിര്‍ദ്ദേശമാക്കി എല്ലാവരും വോട്ട് ചെയ്യണമെന്ന് റോമന്‍ കാത്തലിക്ക് ബിഷപ്പുമാര്‍ സഭാ വിശ്വാസികളോട് ആവശ്യപ്പെട്ടു. വിവാഹ സമത്വ ഹിതപരിശോധനയുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയിലെ ബിഷപ്പുമാര്‍ പള്ളികള്‍ക്ക് നല്‍കിയ ഇടയലേഖനത്തിലാണ് ഈ ആഹ്വാനമുള്ളത്. ഓരോ രൂപതയ്ക്ക് കീഴിലുമുള്ള പള്ളികള്‍ക്കാണ് ബിഷപ്പുമാര്‍ ഇടയലേഖനം നല്‍കിയിരിക്കുന്നത്.

വോട്ടവകാശമുള്ളവര്‍ അത് പൊതു നന്മയ്ക്കായി ഉപയോഗിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണമെന്നും ആ ഉത്തരവാദിത്തം മറ്റാര്‍ക്കും നിര്‍വഹിക്കാന്‍ സാധിക്കില്ലെന്നും ബിഷപ്പ് കെവിന്‍ ഡോറന്‍ ഇടയലേഖനത്തില്‍ വ്യക്തമാക്കി. എല്‍ഫിനിലെ(സ്ലൈഗോ) ബിഷപ്പാണ് ഡോറന്‍.

ഒരേ വര്‍ഗത്തില്‍പ്പെട്ടവര്‍ യോജിക്കുന്നത് എങ്ങനെ വിവാഹത്തിന്റെ നിര്‍വചനത്തില്‍പ്പെടുമെന്ന് ബിഷപ്പ് കെവിന്‍ ഡോറന്‍ ചോദിക്കുന്നു. വിവാഹത്തിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്താതെ തന്നെ സമൂഹത്തിന് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് വോട്ട് ചെയ്യുന്നതെ എങ്ങനെയെന്ന് എല്ലാവരും സ്വയംവിലയിരുത്തണമെന്ന് ആര്‍ച്ച്ബിഷപ്പ് കിരണ്‍ ഒ റെയ്‌ലി ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടു. കാഷല്‍ ആന്‍ഡ് എമിലി(റ്റര്‍ലസ്,കൌണ്ടി ടിപ്പററി ) ആര്‍ച്ച് ഡയോസിസിന്റെ ചുമതലേറ്റെടുത്ത ശേഷം ആര്‍ച്ച്ബിഷപ്പ് കിരണ്‍ ഒ റെയ്‌ലി പുറത്തിറക്കുന്ന ആദ്യത്തെ ഇടയലേഖനമാണിത്. ആണും പെണ്ണു തമ്മിലുള്ള ബന്ധത്തെയാണ് വിശ്വാസപ്രമാണങ്ങള്‍ വിവാഹം എന്ന് നിര്‍വചിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഇടയലേഖനത്തില്‍ പറഞ്ഞു. ഇത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും നൈസര്‍ഗീഗമായതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍നിന്ന് ആരെയും ഒറ്റപ്പെടുത്താനോ ഇകഴ്ത്തിക്കാട്ടാനോ ബിഷപ്പുമാര്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പസിഡന്റ്
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള പ്രായം 35ല്‍നിന്ന് 21 ആക്കി കുറയ്ക്കാനുള്ള രണ്ടാമത്തെ ഹിതപരിശോധനയില്‍ വോട്ടു ചെയ്യുമ്പോഴും
സൂക്ഷമമായ ശ്രദ്ധ വേണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ് ഡര്‍മുഡ് മാര്‍ട്ടിന്‍, ഗാല്‍വെ ബിഷപ്പ് മാര്‍ട്ടിന്‍ ഡ്രെന്നന്‍, കില്ലാല ബിഷപ്പ് ജോണ്‍ ഫ്‌ളെമിംഗ് എന്നീ
ബിഷപ്പുമാരും അവരുടെ രൂപതകളിലെ വിശ്വാസികള്‍ക്കായി ഇടയലേഖനം ഇറക്കിയിട്ടുണ്ട്.

Scroll To Top