Saturday December 03, 2016
Latest Updates

കെറിയിലെ മുന്‍ ബിഷപ്പിന് ട്രെയിനില്‍ വെച്ച് മര്‍ദ്ദനമേറ്റു 

കെറിയിലെ മുന്‍ ബിഷപ്പിന് ട്രെയിനില്‍  വെച്ച് മര്‍ദ്ദനമേറ്റു 

കോര്‍ക്ക് :കെറിയിലെ മുന്‍ ബിഷപ്പ് ഡോ. ബില്‍ മര്‍ഫിക്ക് നേരെ ട്രെയിനില്‍വെച്ച് അപ്രതീക്ഷിതമായ ആക്രമണം.കെറിയില്‍ നിന്ന് ഡബ്ലിനിലേക്ക് ട്രെയിനില്‍ സഹോദരനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 79 വയസുകാരനായ വിരമിച്ച ബിഷപ്പിന് നേരെ ആഗസ്റ്റ് 6 ന് നടന്ന ആക്രമണം അതിരൂപത കഴിഞ്ഞ ദിവസമാണ് സ്ഥിതീകരിച്ചത്. 

ആക്രമണത്തില്‍ പരുക്കേറ്റ അദ്ദേഹത്തെ കൂടെ യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രികനാണ് അക്രമിയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് ബിഷപ്പ് പറഞ്ഞു. 

30 വയസ് പ്രായമുള്ള ഒരാള്‍ വന്ന് ബിഷപ്പ് മര്‍ഫിയുടെ കാരേജില്‍ വന്നിരിക്കുകയും ട്രെയിന്‍ മാലോ സ്‌റ്റേഷന്‍ വിട്ടുകഴിഞ്ഞപ്പോള്‍ ന്യൂസ് പേപ്പര്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ബിഷപ്പിന്റെ മുഖത്ത് കൈചുരുട്ടി ഇടിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. 

അതുവരെ ക്യാബിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ അവിടെ നിന്ന് പോയികഴിഞ്ഞതോടെ ബിഷപ്പ് ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് ആക്രമണം. 

മദ്യപിച്ചെത്തിയാളായിരുന്നു ആക്രമണകാരിയെന്നായിരുന്നു വാര്‍ത്ത. 

ഐറിഷ് റെയില്‍ ജീവനക്കാര്‍ ആക്രമണകാരിയെ നിരീക്ഷിച്ചിരുന്നെങ്കിലും ഇയാള്‍ ഇടയ്ക്ക് മുങ്ങിയതിനാല്‍ ഹ്യൂസ്റ്റന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കാത്ത് നിന്നിരുന്ന ഗാര്‍ഡയ്ക്ക് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 

സംഭവശേഷം ബിഷപ്പ് മര്‍ഫി ആകെ അസ്വസ്ഥനാണെന്ന് അതിരൂപത അധികൃതര്‍ പറഞ്ഞു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഗാര്‍ഡയെ അറിയിച്ചിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് രൂപത വ്യക്തമാക്കി.

18 വര്‍ഷത്തെ കെറിയിലെ ബിഷപ്പ് എന്ന സേവനകാലയളവില്‍ തനിക്ക് നേരിടേണ്ടിവന്ന വലിയൊരു പ്രയാസം കുട്ടികളെ ദുരുപയോഗം ചെയ്തു ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ഇടപ്പെടലായിരുന്നെന്ന് അദ്ദേഹം വിരമിക്കുന്നതിന് മുന്നോടിയായി 2013 ല്‍ നല്‍കിയ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയിരുന്നു. 

Scroll To Top